Simple Sense… A Dynamic True Story
From Surat to Ankleshwer via Bharuch we finally arrived at Vadodara. Dispite the journey was not being difficult; the scorching heat of the sun made it quite unbearable.
The time was about 10:00. a.m. We looked around, all shops were closed, and the Streets were almost deserted.
“Is it a holiday today?” I asked a pedestrian passing by.
“Shops? No, they will not open.” He replied hastily.
“Why not!” I asked curiously.
“Yeah, problem, riots … communal riots.” he said before walking away quickly.
Feeling uneasy about the situation, we knew it wasn’t safe to stay on the streets for much longer.
“Come on, let’s hurry up and contact the Rotary President,” I said to Alex uncertainly.
We rushed and meet the Rotary President Mr. Krit Vasavada within half an hour.
He arranged our accommodation in a government guest house.
An accommodation after a long gap, which was a much relief for us. We desperately needed a good bath, to wash all the clothes and moreover take some rest.
We enquired to the room boy about the reason for the riots.
“The Hindus and Muslims were almost equal in strength. The incident arose out of hostility after an election won by a Muslim candidate who was in jail at the time of winning. He was facing a lot of cases,” the room boy explained.
It was around 9:00. p.m.
As we suddenly realized that all our clothes were still soaking wet in the bathroom.
“Would they dry by tomorrow morning?” I muttered.
“If we’re lucky, they’ll be dry by then. If not, we might have to stay here for another day,” Alex replied simply.
“Come on, Alex, hurry up!” I said, checking my watch. “I need to sleep soon.”
“I’m sorry, Michael,” Alex replied as he worked on his bag zipper. “I’m a bit busy right now. You can start without me, and I’ll join you in a few minutes.”
I looked at the time again, 9:30 p.m. I knew it would take some time to finish washing our clothes.
I began my work by pounding the bed sheet on the big stone inside the bathroom. Its loud sound echoed around us.
Slowly my work was in full swing…
I heard someone knocking at the front door. It was not a knock, really a bang.
“Alex, someone is there, open the door.” I shouted at Alex.
Alex got up and opened the door, and there was a man with an angry look on his face staring at Alex.
“What! What’s the problem?” Alex asked nervously.
“Hey, man, don’t make noise,” the man said sternly. “The Minister is sleeping in the next room.”
“Oh… Oh, Okay, we are sorry.” Alex apologized.
Alex closed the door quickly.
Minister, at the next door and here we were at the peak of washing.
“Yeah, really great,” Alex chuckled. “What a great combination!”
Our humming laugh echoed on the walls of the room.
The next day, we continued our journey from Vadodara to Anand, then to Nadiyad, and finally to Ahmadabad. In Anand, we visited Amul (Anand Milk Union Ltd) and were impressed by its founder, Mr. V.K. Kurian, and his vision to unite milk farmers in Gujarat and create a revolution.
At about 7:00. p.m. we called off the day’s journey and searched for a place for stay. We found out the police station and met the Sub-inspector, who offered us a spot in the verandah, with a half wall.
We laid the bed sheet down and got ready to sleep. It was a chilly night so we wore double dresses inside.
Laying on the floor I looked outside. It was a big compound and there was a flagpole on one side of the courtyard.
The sky was very clear, silent and beautiful. The stars were twinkling brightly. The soothing cold breeze pushed us into quick sleep.
A loud painful cry interrupted our sleep.
The time was almost 2:00 a.m. I wondered what was happening.
We slowly got up and peeped out.
We saw a man sitting on a stone in his underwear surrounded by some policemen.
He was in the midst of brutal harassment. Cops were beating him with a big cane, and some of them were pouring cold water on him.
Cold water and beating by cane in the chilled weather. He was struggling with excruciating pain and was bellowing.
Despite the two dresses one over one inside we couldn’t withstand the cold. Cold water was enough to make him confess his crime.
“Oh, My God… What a horrible scene! “Alex whispered.
“What has he done?” I sighed.
Suddenly a cop saw us.
“Lay down there…” He glared and yelled.
We were too frightened, and went back to our beds and lay down quickly.
Early in the morning we started our journey. Last night’s experience was a nightmare for us.
“Oh, police stations! We don’t know anything. What sorts of things really happen there?” Alex said himself.
On the way to Ahmadabad the road was fantastic. Beautiful wide roads but the traffic was awful especially the trucks.
“Alex, don’t stop anywhere even in a Dhaba otherwise we’ll not reach Ahmadabad on time.” I reminded Alex. “We should meet to Mr. Jayadevan before the banks are closed.”
“How can we do that? I can’t bear the heat.” Alex gave me a doubtful look. “You know, the sun is smoldering. We can try to reach Ahmadabad on time. Better to take bath after five o’clock; otherwise, we’ll be drenched in the sweat.”
We pedaled towards Ahmadabad. The heat of the blazing sun was burning our bodies. Our whole bodies were wet and the temperature was excruciating. After some time, we saw some village women on the roadside selling watermelons, and our bicycles automatically veered towards them.
At approximately 6:00 p.m. we arrived in Ahmadabad, the largest city in Gujarat and a prominent industrial center situated on the banks of River Sabarmati. Various industries are there mainly dominated by textiles. It is known as the economic capital of Gujarat. So, people named it “Manchester of the East.”
Mr. Jayadevan was our college mate. Now he is an officer in State Bank of India Ahmadabad main branch. Unfortunately, we were unaware of his whereabouts when we arrived as the bank had closed for the day. Thus, we chosen to rest at the local police station.
The following day, we encountered Jayadevan at his bank. He was pleasantly surprised to see us and fascinated by our mission.
“Asia-Europe friendship mission…! Excellent, where do you get this idea!” he exclaimed.
“We just planned for a world tour.” I replied with a laugh.
“You are doing a great deed,” Jayadevan remarked in amazement. “At least you made it this far.”
Alex smiled. “Anyway, we will accomplish our goal at any cost,” declared Alex, his voice brimming with pride and confidence.
“Hi, man, where did you get all these stuffs?” Jayadevan glanced at our T-shirts and caps.
“You know, we are now Thumbs-Up’s brand ambassadors,” Alex replied with a grin. “We want to visit their bottling plant in Gujarat today.”
“Alright,” Jayadevan agreed. “You guys have done a remarkable job.”
Later that afternoon, we visited the Thumbs-Up bottling unit, brandishing the letter we had received from Parle in Mumbai. Within half an hour, we were in front of the Managing Director, Mr. Sutharia.
“Hello, I’m Dinesh Sutharia. You guys are on a great trip, right?” he greeted us with enthusiasm.
After a brief conversation, he asked about our next destination.
“Yeah, we are headed to Delhi via Rajasthan and Uttar Pradesh.” I replied slowly.
“Alright, then you can carry our banner all the way to Delhi. We will provide you with our promotional materials, and you can also anticipate support from other Thumbs-Up units along the way,” he said. “So, how much do you expect from us?”
There was a long silence among us.
“Well, okay, boys,” he said, sensing our reluctance. “I will give you two thousand rupees each. Is that satisfactory?”
Two thousand rupees each? Oh, that’s great. I thought.
“Oh, that’s enough, sir. Thank you,” I responded, taken aback.
We received the money, expressed our gratitude, and departed from his office. Our funds were gradually increasing.
“Thumps-Up, brand ambassadors.” Our next destination was Rajasthan. We met some clubs on the way and approached some companies, including Reliance, for sponsorship, but the outcome was discouraging.
The next morning, we were exploring the streets of Ahmadabad city, the time was around 3:00p.m.
A man came staring at us. His face was filled with great curiosity.
“Hello, I’m Kumar.” He introduced himself with a bright smile.
“Hi…” We smiled back.
“Wow… Asia-Europe friendship mission,” He read our banner aloud.
“Yeah…” I nodded.
“I’ve been to Europe,” Kumar said with a smile. “That was a bicycle expedition.”
“Europe! On a bicycle journey?” We were surprised. “Really…?”
Kumar laughed. “Yeah, on a bicycle.” He looked at both of us for a moment. “I reached London via France, but without a bicycle.”
“Oh, wonderful. That’s amazing. How did you get the visa?” We were suddenly filled with excitement.
“You can get it from Sastri Bhavan in New Delhi,” Kumar explained. “You have to apply to the office of the Human Resource Development Ministry. You can get the visa-note from the office of the Ministry of External Affairs.”
A glimmer of hope flashed in our minds. Yes, a bicycle tour is practical. It can work out.
We invited Kumar for a coffee, and he gave us very valuable information. Our minds were racing with possibilities. Yes, it’ll work out. We can expect returns from our hard work. Our happiness had no limits.
The following day, we bid farewell to Jayadeven. The sky was clouded, and there was a possibility of rain. We passed through the city, and suddenly a heavy hail storm hit us.
Big chunks of ice started falling everywhere, destroying the tops of many vehicles and buildings. We took shelter in the nearest building, and it took half an hour for the storm to subside. After that, we continued on our journey.
From Ahmadabad, we headed to Gandhi Nagar, the capital city of Gujarat, and then we continued on to Himmut Nagar, a border town of Rajasthan. We were advised to travel with utmost care because the area was full of burglars and looters, but by God’s grace, we arrived safely.
Our next destination was Udaipur. It was our first city in Rajasthan.
Sandy deserts and mountainous areas … the natives were tribals and poor. These places were very dangerous. But we didn’t have such fear because we were not aware of those dangers.
We passed this area without any problem in that hottest weather. But when we came to know how limited our knowledge was, we began to collect as much information from then onwards.
We spent a day in Udaipur and made a hurried marathon around the city. Udaipur … it is the city of lakes or the city of palaces and is often called Venice of the East. City Palace, Udaipur Palace, Lake Palace, Monsoon Palace or Sajjanagarth Palace and Jagdeesh Temple were magnificent sights to any tourist.
Next was Ajmer…
The journey was full of distress. The heat of the desert areas was horrendous. We had to reduce the air in our tires and traveled slowly to protect them from getting punctured. We continued on our journey.
As we cycled through the villages, we saw camels, small huts, and men and women covering their faces with cloths. The sand hillocks were everywhere. It was clear that we were in Rajasthan.
When we started our journey from Udaipur, everything was calm and quiet. But around 10:00 O’ clock, the atmosphere changed dramatically. Sand woke up from its sound sleep and turned into a sandstorm. It filled the air and our view, but luckily the wind was blowing from behind us.
The camels were incredibly calm, sitting motionless with raised heads as if the sandstorm was none of their business. We watched the men defending themselves from the storm with the tips of their turbans.
“Now I know why those people can’t do without their turbans,” my friend said. “They twist large pieces of cloth into thin size twist around their heads, and the turban is ready. One small end would be hanging down. This is the men’s shield against the bad weather both cold and hot. And the ladies too… they use the pallus of their saris.”
The sandstorm was at its highest pitch, with tremendous heat. We felt uneasy and couldn’t even stop cycling. The blistering wind was beating us all over the body.
We drank water continuously and covered our faces to protect them from the sizzling wind and the blazing sun. It helped a little, but our lips and faces were completely dried out.
We quickly made our way out of the severe condition we were in, moving at a fast pace. The sandstorm persisted until 3:00 in the afternoon, but we didn’t stop biking until we were welcomed by the cool air of Ajmer in the evening.
We had heard of a place in Rajasthan called Churu, where the climate was extreme, with temperatures ranging from below zero to very high degrees Celsius. However, the people there had adapted to the harsh conditions and showed us the childhood home of business tycoon Lakshmi Mittal.
Exhausted, we decided to stay in Ajmer for a day and were fortunate to have the arrangements made by Dr. S.V. Malavya, the Rotary President of Ajmer. Situated between the Aravalli Mountain ranges and the banks of Lake Pushkar, Ajmer is a beautiful city with man-made lakes Ansagar and Hoi adding to its charm.
As a holy place for Muslims, people from all over, come to Ajmer on barefoot to seek the blessings of Sufi saint Moinuddin Chishti at the Ajmer Sharif Dargah.
We also visited his Qubar, which was decorated with green silk and adorned with flowers brought by his worshipers. We too participated in the ritual by spreading our own flowers.
Our next stop was the capital city of Jaipur, which is known as the Pink City and is a popular tourist destination in India. Despite the blazing heat and narrow roads that often forced us to stop for passing trucks, we arrived at the “heaven for travelers” after some time.
Jaipur is a large city that boasts numerous castles, ancient buildings, and monuments. Some of the must-visit places include JaiMahal, Narayan temple, HavahMahal, and Rambag Palace. We spent two days in Jaipur, which was much nicer compared to other places in Rajasthan.
We were hosted by Rotary District Governor Mr. Kuldeep. S. Sethi during our stay in Jaipur. The nights were particularly fantastic as the city was illuminated with lights, and we were lucky to witness the festival-like atmosphere of the wedding season, which even attracted many foreigners.
The climate in Jaipur was very comfortable. The effects of the sunstroke on our faces were much reduced. We noticed that our skin was reduced getting wrinkled.
Our next place was Dausa the city of Gods and it also known as Dev Nagari. Afterwards we reached the border city of Bharathpur. The roads were deserted the inhabitants’ rustic villagers… there were unexpected dangers for usual visitors in those areas. So, we were alert.
We were approaching Utter Pradesh. The glowing sun was hunting us without mercy. The stock of drinking water which we had was almost over.
Suddenly we spotted a big pot of water kept under a tree near the road for the use of those who passed that way. We stopped the bicycles and rushed to the spot.
“Hey… Hey, what!” One villager stopped us.
We looked at him in surprise.
“Thumhara jaati kya hei?” (What is your caste?) He asked in his local language.
He was asking us very seriously.
We were stunned. We don’t know what to reply him. We watched him for a moment and kept silent.
“Thumhara jaati kya hei…” He repeated again.
There was a pause… “Christian.” I said in a sort of hesitation.
There was a heavy silence. A moment later he reacted. “Okay, go on!” He nodded.
He watched us uncertainly.
“The Christian is a higher caste, right?” While we walked towards the bicycle Alex said.
I couldn’t control my laughter. “Yeah, of course, nobody seems to call the Pope in Rome a lower cast. Am I right?”
“Yeah, definitely,” Alex nodded, laughing.
We got on the bicycles and a moment later looked back. The man was still pondering over the matter.
It was a surprise to us that this strange belief in the caste system was still prevalent in many parts of India.
I found the caste system in Indian villages confusing and troubling. It’s still practiced in many parts of India, and people are only allowed to work in the occupation assigned to their caste. Even if someone wanted to switch jobs, their society would not allow it. The so-called low caste people were not even allowed to have a simple cup of tea from the hotels.
This was the sixth State of our journey. The time was after one O’ clock. We entered a nearby dabha to have our lunch and proceed our journey
We arrived Agra, the city where the Taj Mahal is situated. It is one of the wonders of the world. Rotary president of Agra arranged for our stay in a lodge.
On the next day we fulfilled one of our greatest dreams − a visit to the Taj Mahal. The evidence of love erected on the banks of river Yamuna.
In the far distance we could see the charm and magnificence built by the Mughal Emperor ShahJahan in memory of his third and most loved wife Mumtas. She was his most favorite one among his wives but she died giving birth to his child. It destroyed him mentally, and after a year of her death ShahJahan decided to build the Taj Mahal.
The construction began in 1632 and was over in 1653.This was really a plethora of Persian and Indo-Islamic creative splurge in pure white marble. Later it became one of the Seven Wonders of the World.
In his last years, Shahjahan was under house arrest by his son Aurangzeb in Agra Castle. He spent his last days in the memory of his beloved wife looking at the Taj Mahal with tears in his eyes. After his death, he was laid to rest beside his wife.
We came out of the Taj Mahal. we felt a kind of emotional pain inside us.
In the premises we got acquainted with a German tourist. His name was Mr. Günter. He was on his way back from Kerala. He was thrilled about Kerala especially the Kovalam beach and the backwaters in Alappuzha. But he was amazed only at one thing, “Rice consumption of Kerala people.”
“How can you consume this much rice at a time …! I’m doubtful whether it’s going to their thighs or stomach?” His humorous statement made us laugh.
As we wandered around the city of Agra, we noticed the dilapidated roads, narrow alleyways, and small shops. Most of the shops were empty, but we saw men idling around with big bellies, round pillows, and several phones.
We wondered about the presence of the cycle-rickshaws in the gullies. Their speedy riding in the busy gullies was amazing. They must be the only ones of their kind in the entire world.
But we were confused about the Taj Mahal…
“Had the mighty ShahJahan chosen the wrong place?”
Now, we were just about 200km away from the capital city of Delhi.
“You know, it’s about four months since we began our journey. “Alex made a comment.
“Yeah,” I looked at Alex proudly. “Nobody had even dreamt of this.”
We thought about the past months. It had really been a conquest. Various places, cold, heat, horrible ways, we really survived everything.
Now we had only one thing on our mind… to reach our goal.
We were on the way to Delhi the next morning. Long wide roads, we were greeted by eucalyptus, banyan and neem trees on each side of the road. The soft breeze was blowing like a mild wave from the nearby wheat fields. Sesame and cornfields beyond them were soothing to our eyes.
It was the beginning of the summer in North India and the climate was comfortable.
“Michael, where we would stay in Delhi?” Alex’s question woke me up from my thoughts.
“We would have to think about it.” I made a humorous face and said.
“With Sunil or with the support of Rotary clubs in Delhi,” My mind was sure of either of the two.
Three days’ journey… we passing through Madura, the birth place of Lord Krishna. Then the city ‘Hodal’ in the state of Haryana, and via Faridabad reached New Delhi.
This is the place where we would decide our further voyage. Our first lap of the journey was now completed.
I looked at the date. It was May 25. 1987.
We moved slowly and entered the capital city. The roads were very broad and beautiful. On both sides of the broad roads there were big trees and the middle of the dividers with lot of flowering plants.
Sky scrapers, five-star hotels, exclusive buildings, branded showrooms and the monuments of the emperors who once ruled India welcomed us.
I glanced at my watch. The time was around one o’clock. Right now, Sunil would not be at his place. He would be back only after five o’clock. We started wandering around the city.
Hours of roaming, suddenly my eyes spotted a Malayalam Board. I was totally surprised to see such a board in our language there.
We moved closer.
“It read “Kerala House. “The state guest house.
“Michael, here it is…” Alex was in an exhilarated mood. “Kerala House! It is in the heart of the city. Let’s make a try?”
“Hey, man,” I shrugged. “This is only for the Ministers and government officials. Why would we waste our time?”
“You know, they are people from Kerala.” After a short pause Alex continued… “We can look forward to something; anyway, we are coming all the way from Kerala. There is a chance?”
“Okay,” I looked at Alex. “Let’s try.”
“Look, man, we have nothing to lose. Just try.” Alex said in a hilarious tone.
We entered Kerala House, slowly pushing our bicycles, hoping for the best.
Advertisement invite
I Want to Built a House
Email: josemichaelcalicut@gmail.com
WhatsApp: +91 7560 899 479
GOOGLE PAY: +91 921 2025 479
Payoneer : josemichael88245@gmail.com
Simple Sense… A Dynamic True Story
ചാപ്റ്റർ – 6
സൂറത്തിൽ നിന്ന് ആംഗലേശ്വർ… ബറൂച് വഴി ഞങ്ങൾ വഡോദരയിൽ എത്തിച്ചേർന്നു .വഴിക്ക് ചൂടിന്റെ കാഠിന്യം ഒഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല .
രാവിലെ പത്തുമണി .ഞങ്ങൾ ചുറ്റിനും കണ്ണോടിച്ചു .ഒരു കടയും തുറന്നിട്ടില്ല .അൾസഞ്ചാരം പരിമിതം .
“ഇന്ന് അവധിയാണോ?” ഒരു വഴിയാത്രക്കാരനെ കണ്ടപ്പോൾ അന്വേഷിച്ചു .
“ഇന്ന് കടകൾ തുറക്കില്ല.” അയാൾ പെട്ടെന്ന് പറഞ്ഞു .
“എന്താണ് കാരണം !!” ധൃതിയിൽ പോകുവാൻ ഒരുങ്ങുന്ന അയാളോട് ഞാൻ വീണ്ടും അന്വേഷിച്ചു .
“കലാപം … ഹിന്ദു -മുസ്ലിം പ്രശ്‍നം.” അയാൾ ഭയത്തോടെ പറയുന്നതിനിടയിൽ വേഗത്തിൽ നടന്നു നീങ്ങി .
ഞങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി .അധികനേരം തെരുവിൽ നിൽക്കുന്നത് അപകടമായിരിക്കുമെന്ന് തോന്നി .
വേഗത്തിൽ ബറോഡ റോട്ടറി ക്ലബ് പ്രസിഡന്റിനെ തേടി നീങ്ങി .
ക്ലബ് പ്രസിഡന്റ് ഡോ .കൃത്ത് വാസവദ ഗവർമെന്റ് ഗസ്റ്റ് ഹൗസിൽ ഞങ്ങൾക്ക് താമസം ഒരുക്കിത്തന്നു .
ദിവസങ്ങൾക്ക് ശേഷം വിശ്രമിക്കുവാൻ ഒരു അവസരം .അത് ഞങ്ങൾക്ക് വളരെ ആശ്വാസപ്രദമായിരുന്നു .കുളിക്കണം ,വസ്ത്രങ്ങൾ അലക്കണം ,നല്ലവണ്ണം ഉറങ്ങി ക്ഷീണം അകറ്റണം .അതായിരുന്നു ചിന്ത .
ഞങ്ങൾ ഗസ്റ്റ് ഹൗസിലെ ജോലിക്കാരോട് ബഡോധരയിലെ പ്രശ്നങ്ങൾക്ക് കാരണം അന്വേഷിച്ചു .
ഹിന്ദുക്കളും ,മുസ്ലിമുകളും അംഗബലത്തിൽ സമാസമം നിൽക്കുന്ന സ്ഥലം .കഴിഞ്ഞ ദിവസം ഇലക്ഷനിൽ വിജയിച്ചത് ഒരു മുസ്ലിം ആയിരുന്നു .അയാൾക്കെതിരെ ധാരാളം കേസുകൾ ഉണ്ട് .ലോക്കപ്പിൽ കിടന്നാണ് ഇലക്ഷനിൽ വിജയിച്ചതെന്ന് അറിഞ്ഞു .പിന്നെ ഞങ്ങൾ അവിടുത്തെ പ്രശ്നങ്ങളൊന്നും അന്വേഷിച്ചില്ല .
സമയം രാത്രി ഒൻപതു മണി .
പെട്ടെന്നാണ് ഒരു കാര്യം ഓർത്തത് .ബാത്‌റൂമിൽ നനച്ചിട്ടിരിക്കുന്ന വസ്ത്രങ്ങൾ അലക്കണം .ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നതിനാൽ ആ കാര്യം രണ്ടുപേരും മറന്നുപോയിരുന്നു .
“നാളെ രാവിലെ ഉണങ്ങിക്കിട്ടുമോ എന്തോ?” ഞാൻ വസ്ത്രങ്ങൾ അലക്കുവാൻ മറന്നുപോയതിന്റെ അമർഷത്തിൽ പിറുപിറുത്തു .
“ഉണങ്ങി കിട്ടിയാൽ ഭാഗ്യം, ഇല്ലെങ്കിൽ ഒരു ദിവസംകൂടി ഇവിടെ തങ്ങേണ്ടി വരും .” അലക്സ് ആരോടെന്നില്ലാതെ പറഞ്ഞു .
“എന്നാൽ വേഗത്തിൽ നോക്ക്. പെട്ടെന്ന് കിടക്കണം .” ഞാൻ ദ്രിതിവച്ചു .
“എനിക്ക് ചില്ലറ ജോലികൂടിയുണ്ട്. മൈക്കിൾ അലക്കാൻ തുടങ്ങിക്കോ . ഞാൻ ഇതാ … വന്നുകഴിഞ്ഞു .” ബേഗിന്റെ സിപ്പ് കേടായത് ശ്രദ്ധിച്ചുകൊണ്ട് അലക്സ് പറഞ്ഞു .
ഞാൻ വാച്ചിൽ നോക്കി .9:30 ആയിരിക്കുന്നു .ഇനി എപ്പോഴായിരിക്കും അലക്കൽ കഴിയുക ?
ഞാൻ ബെഡ്ഷീറ്റും ഡ്രസ്സും എടുത്ത് അലക്കുവാൻ ആരംഭിച്ചു .ആ വലിയ ബാത്ത് റൂമിലെ ഒരു കല്ലിൽ വീശി അടിച്ചാണ് അലക്ക് .
എന്റെ അലക്ക് പാരമ്യത്തിലെത്തി .
ആരോ മുൻവാതിൽ തട്ടുന്ന ശബ്ദം കേട്ടു .വളരെ ശക്തിയായി തട്ടുന്നുണ്ട് .
“അലക്സ്, ആരോ വാതിലിൽ തട്ടുന്നു. ഒന്ന് തുറന്നു നോക്കൂ .” കട്ടിലിൽ ഇരുന്നു ജോലിചെയ്യുന്ന അലക്സിനെ നോക്കി ഞാൻ ഉറക്കെ പറഞ്ഞു .
അലക്സ് ചെന്ന് വാതിൽ തുറന്നു .
ഒരാൾ ദേഷ്യത്തോടെ ഞങ്ങളെ നോക്കികൊണ്ട് വാതിൽക്കൽ നിൽക്കുന്നു .
“എന്താണ്?” അലക്സ് അയാളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു .
“ശബ്ദം ഉണ്ടാക്കരുത്. അടുത്ത റൂമിൽ മിനിസ്റ്റർ വിശ്രമിക്കുന്നു .” അയാൾ ദേഷ്യം കലർന്ന സ്വരത്തിൽ പതുക്കെ പറഞ്ഞു .
“ശരി… സാർ.” മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് അലക്സ് സ്വരം താഴ്ത്തി പ്രതികരിച്ചു .
അലക്സ് വേഗത്തിൽ വാതിൽ അടച്ചു .
അടുത്ത റൂമിൽ മിനിസ്റ്റർ …ഇവിടെയാണെങ്കിൽ ഗംഭീരമായ വാഷിങ് …
“നല്ല കോമ്പിനേഷൻ.”ഞങ്ങൾ ചിരി ഒതുക്കിക്കൊണ്ട് പരസ്പരം നോക്കി.
അടുത്ത പ്രഭാതം , ഞങ്ങൾ യാത്ര തുടർന്നു .വഡോദരയിൽ നിന്ന് നാട്യഡ്…അവിടെനിന്ന് അഹമ്മദാബാദിലേക്ക് …
ആനന്ദ് ഗ്രാമത്തിലെ അമുൽ (ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് )ഒരു സംഭവം തന്നെ ആണെന്ന് തോന്നി .അതിന്റെ തലപ്പത്തിരിക്കുന്ന മലയാളി മിസ്റ്റർ വി .കെ .കുര്യൻ , അദ്ദേഹം ശരിക്കും അഭിനന്ദനം അർഹിക്കുന്നു .ഗുജറാത്തിലെ ക്ഷീര കർഷകരെ ഒരു കുടകീഴിൽ അണിനിരത്തുവാൻ കഴിഞ്ഞതും ,അത് ലോകശ്രദ്ധ പിടിച്ചുപറ്റിയതും ,കുര്യന്റെ ശ്രമഫലംകൊണ്ട് മാത്രമാണ് എന്ന് അറിയാൻ കഴിഞ്ഞു .
വൈകീട്ട് ഏഴു മണിയായി .ഞങ്ങൾ യാത്ര അവസാനിപ്പിച്ച് കിടക്കുവാനുള്ള ഇടം തേടി .ആ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു .
ഇൻസ്‌പെക്ടറെ കണ്ട് കിടക്കുവാൻ അനുവാദം വാങ്ങി .പോലീസ് സ്റ്റേഷനോട് ചേർന്ന ഔട്ട് ഹൗസ്,എന്ന് തോന്നിപ്പിക്കുന്ന ഒരു കെട്ടിടം . അതിന്റെ വരാന്തയിൽ കിടക്കുവാൻ ഇടം ലഭിച്ചു .വരാന്തയിൽ ഒരടി ഉയരത്തിൽ അര മതിൽ .
ഞങ്ങൾ ബെഡ് ഷീറ്റ് വിരിച്ചു സുഖമായി കിടന്നു .നല്ല തണുപ്പുള്ള രാത്രി .തണുപ്പിന്റെ കാഠിന്യത്താൽ രണ്ടു മൂന്നു ബനിയൻ ഒന്നിനുമുകളിൽ ഒന്നായി ധരിച്ചിട്ടുണ്ട് .
ഞാൻ കിടന്നുകൊണ്ട് പുറത്തേക്ക് കണ്ണോടിച്ചു .
പോലീസ് സ്റ്റേഷന്റെ മുൻഭാഗം വളരെ വിശാലമായ കോമ്പൗണ്ട് .കോംബൗണ്ടിന്റെ ഒരുഭാഗത്ത് സ്‌റ്റേഷനോട് ചേർന്ന് കൊടിമരം .
തണുത്ത കാറ്റ് തലോടിക്കൊണ്ടിരുന്നതിനാൽ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു .
ഉച്ചത്തിൽ ആരോ കരയുന്ന ശബ്‌ദം ഞങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തി .
സമയം ഏതാണ്ട് രണ്ടു മണി ആയിരിക്കുന്നു .അർദ്ധ രാത്രി . ആരാണ് ഇത്ര ഉച്ചത്തിൽ കരയുന്നത് ?
ഞങ്ങൾ സാവധാനം വരാന്തയിലെ അര മതിലിലൂടെ തല ഉയർത്തി പുറത്തേക്ക് നോക്കി .
നാലഞ്ചു പോലീസുകാർ ഒരാളെ ഒരു കല്ലിൽ ഷഡ്ഢി മാത്രം ധരിച്ച് ഇരുത്തിയിരിക്കുന്നു .
പോലീസുകാർ അയാളെ ലാത്തികൊണ്ട് പീഡിപ്പിക്കുന്നു .ഒരു പോലീസുകാരൻ തണുത്ത വെള്ളം അയാളുടെ ദേഹത്തേക്ക് ഒഴിച്ചുകൊണ്ടിരിക്കുന്നു .
“തണുത്ത വെള്ളവും, ലാത്തി പ്രയോഗവും.”
അയാൾ വേദനകൊണ്ട് പുളഞ്ഞു നിലവിളിക്കുന്നു .പുതച്ചു കിടക്കുന്ന ഞങ്ങൾക്കുതന്നെ തണുപ്പ് സഹിക്കാൻ കഴിയുന്നില്ല .ആ തണുത്ത വെള്ളം മാത്രം മതി അയാൾ ചെയ്ത കുറ്റം ഏറ്റുപറയാൻ .
“വല്ലാത്തൊരു കാഴ്ചതന്നെ … എനിക്ക് പേടി തോന്നുന്നു.” അലക്സ് എന്നെ നോക്കി പതുക്കെ മന്ത്രിച്ചു .
എന്ത് കുറ്റമായിരിക്കും അയാൾ ചെയ്‌തിട്ടുണ്ടാവുക !!
അയാൾ മരണവെപ്രാളത്തിൽ പുളയുകയാണ് .ഞങ്ങൾക്ക് അത് കണ്ടപ്പോൾ ഭയം തോന്നി . അത്രക്ക് ഭീകരാന്തരീക്ഷം .
അതിനിടയിൽ ഒരു പോലീസുകാരൻ ഞങ്ങൾ തലയുയർത്തി നോക്കുന്നത് ശ്രദ്ധിച്ചു .
“തല താഴ്ത്തി കിടക്ക്!” അയാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു .
ഞങ്ങളും ഭയപ്പെട്ടു .വേഗത്തിൽ തല താഴ്ത്തി കിടന്നു .മർദ്ദനം മണിക്കൂറുകൾ നീണ്ടുനിന്നു .ഞങ്ങൾക്കും ഉറങ്ങുവാൻ കഴിഞ്ഞില്ല .അനങ്ങാതെ അങ്ങിനെ കിടന്നു .
അതിരാവിലെ യാത്ര ആരംഭിച്ചു .കഴിഞ്ഞ രാത്രിയിലെ അനുഭവം ഒരു പേക്കിനാവായി ഞങ്ങളുടെ മനസ്സിൽ തങ്ങിനിന്നു .
“പോലീസ് സ്റ്റേഷൻ എന്ന് പറഞ്ഞാൽ ഇതൊക്കെ തന്നെ. നമ്മൾ ഇതൊന്നും അറിയുന്നില്ലലോ !!എന്തൊക്കെ നടക്കുന്നു ഈ ഇന്ത്യ മഹാരാജ്യത്ത് .” അലക്സ് ആരോടെന്നില്ലാതെ പിറുപിറുത്തു .’അഹമ്മദാബാദിലേക്കുള്ള റോഡ് വളരെ ആകർഷകമായിരുന്നു .വീതികൂടിയ വളരെ മനോഹരമായ റോഡ് .പക്ഷെ … വാഹനങ്ങളുടെ കുതിച്ചോട്ടം . അതായിരുന്നു സഹിക്കാൻ കഴിയാത്തത് .പ്രത്യകിച്ച് ട്രക്കുകളുടെ . ശ്രദ്ധിച്ചില്ലെങ്കിൽ അപകടം തീർച്ച .
“ഒന്ന് കുളിക്കണം. വല്ല ധാബ കണ്ടാൽ നിർത്തണം .അഹമ്മദാബാദിൽ എത്തിയാൽ മിസ്റ്റർ ജയദേവനെ കാണുവാൻ സാധിച്ചില്ലെങ്കിലോ ? നേരം വൈകിയാൽ ബാങ്ക് അടച്ചുപോകും .” ഞാൻ അലെക്സിനെ ഓർമിപ്പിച്ചു .
“നമുക്ക് വിശ്രമിക്കാതെ സൈക്കിൾ ചവിട്ടിയാലോ?” അലക്സ് ഒരു അഭിപ്രായം മുന്നോട്ട് വച്ചു .
“ചൂട് ഭയാനകം! ഈ ചൂടിൽ എങ്ങിനെ… അതും ഈ ഉച്ചനേരത്ത് ?” ഞാൻ ചോദ്യരൂപേണ അലക്സിനെ നോക്കി .
“കുളി നമുക്ക് വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടാകാം. അതാണ് നല്ലത് . അല്ലെങ്കിൽ പിന്നെയും വിയർത്ത് നാശമാവും .” അലക്സ് ചുറ്റുപാടും നോക്കികൊണ്ട് പറഞ്ഞു .
ആ ചുട്ടുപൊള്ളുന്ന വിയിലിൽ ഞങ്ങളുടെ സൈക്കിൾ അഹമ്മദാബാദിനെ ലക്‌ഷ്യം വച്ചു നീങ്ങിക്കൊണ്ടിരുന്നു .
കുറച്ചു പോയപ്പോൾ ഗ്രാമീണ സ്ത്രീകൾ വഴിയോരത്ത് വത്തക്ക വിൽക്കുന്നത് ശ്രദ്ധിച്ചു .കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് കൊണ്ടുവരുന്നവയാണ് ഇവ .
ഞങ്ങളുടെ സൈക്കിൾ വത്തക്ക കൂട്ടിയിട്ടിരിക്കുന്ന ഇടത്തേക്ക് സാവധാനത്തിൽ അടുത്തുകൊണ്ടിരുന്നു .
വൈകീട്ട് ആറു മണിയോടെ അഹമ്മദാബാദിൽ എത്തിച്ചേർന്നു .ഗുജറാത്തിലെ ഏറ്റവും വലിയ നഗരം .ധാരാളം വ്യവസായ ശാലകൾ .തുണി മില്ലുകൾ തുടങ്ങിയവ .ഗുജറാത്തിന്റെ സാമ്പത്തിക നഗരം .”മാഞ്ചസ്റ്റർ ഓഫ് ദി ഈസ്റ്റ് “
മിസ്റ്റർ ജയദേവൻ കോളേജ് മേറ്റാണ് .അഹമദാബാദിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ആയി ജോലി നോക്കുന്നു .അദ്ദേഹത്തിന്റെ താമസ സ്ഥലം അറിയാത്തതിനാൽ അന്തിയുറങ്ങാൻ പോലീസ് സ്റ്റേഷൻ തന്നെ ശരണം പ്രാപിച്ചു .
അടുത്ത ദിവസം സ് .ബി .ഐ യിൽ ഞങ്ങൾ ജയദേവനെ കണ്ടു . അദ്ദേഹത്തിന് ഞങ്ങളെ കണ്ടപ്പോൾ ആചാര്യവും അത്ഭുതവും .
Asia-Europe Friendship Mission… വളരെ നന്നായിരിക്കുന്നു. എവിടെനിന്ന് കിട്ടി ഈ ഐഡിയ .” വിടർന്ന കണ്ണുകളോടെ ജയദേവൻ അന്വേഷിച്ചു .
ഞങ്ങൾക്ക് തോന്നി സൈക്കിളിൽ ലോകം ചുറ്റണമെന്ന് .” ഞാൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി .
“നിങ്ങൾ ഇവിടെവരെ സൈക്കിളിൽ എത്തി എന്നതുതന്നെ അത്ഭുതം.” ഞങ്ങളുടെ സൈക്കിളിനെ ശ്രദ്ധിച്ചുകൊണ്ട് മിസ്റ്റർ ജയദേവന്റെ കമന്റ് .
“ഞങ്ങൾ ഇപ്പോൾ തംപ്സ് ആപ്പിന്റെ ബ്രാൻഡ് അമ്പാസിഡേഴ്‌സ് ആണ്. ഇവിടെ ഞങ്ങൾക്ക് ഗുജറാത്ത് ബോട്ടലിങ് കമ്പനിയിൽ പോകണം .” അലക്സ് കുറച്ചു ഗമയോടെ മൊഴിഞ്ഞു .
ഉച്ചക്ക് ശേഷം ഞങ്ങൾ ഗുജറാത്ത് ബോട്ടലിങ് കമ്പനിയിലെക്ക് പുറപ്പെട്ടു .”തംസ് അപ്പ് ബോട്ടലിങ് പ്ളാൻറ് “
റിസപ്‌ഷനിൽ പാർലെ കമ്പനിയിൽനിന്ന് ലഭിച്ച ലെറ്റർ കാണിച്ചു .അര മണിക്കൂറിനുള്ളിൽ എം .ഡി .യുടെ ക്യാബിനിലേക്ക് ഞങ്ങൾക്ക് പ്രവേശനം ലഭിച്ചു .
“ഹലോ … അയാം സത്താറിയ…ദിനേശ് സത്താറിയ. നിങ്ങൾ ഒരു വലിയ യാത്രയിലാണ് എന്ന് അറിഞ്ഞു .” സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു .
“അഹമ്മദാബാദിൽ നിന്ന് എവിടേക്കാണ്?”
“രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, അതാണ് റൂട്ട്.” ഞാൻ വിവരിച്ചു .
“ശരി… ഡൽഹി വരെ ഞങ്ങളുടെ ബാനർ വഹിക്കുക. ബാഗ് ബനിയൻ ,തൊപ്പി എന്നിവയും ഞങ്ങൾ തരും .കൂടാതെ പോകുന്ന വഴിയിലെ തംസ് അപ്പിന്റെ ബോട്ടലിങ് പ്ലാന്റിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കുകയും ചെയാം .
കുറച്ചുനേരത്തെ മൗനത്തിന് ശേഷം അദ്ദേഹം തുടർന്നു …
“എത്രയാണ് നിങ്ങൾ ഞങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്? ഞങ്ങൾ രണ്ടുപേരെയും ശ്രദ്ധിച്ചുകൊണ്ട് മിസ്റ്റർ സത്താറിയ ചോദിച്ചു .
ഞങ്ങൾ പരസ്പരം നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .
“ഞങ്ങൾ നിങ്ങക്ക് രണ്ടായിരം രൂപ വീതം തരാം.” അദ്ദേഹം ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
“രണ്ടായിരം രൂപ വീതം …ഹും… മോശമില്ല. ആരും ഞങ്ങളെ ഇത്ര സഹായിച്ചിട്ടില്ല . ഞാൻ ആത്മഗതം ചെയ്‌തു .
“Oh, thanks a lot… Sir.” ഞങ്ങൾ നന്ദിപൂർവം അദ്ദേഹത്തെ നോക്കി.
പണം സ്വീകരിച്ച ശേഷം അദ്ദേഹത്തോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഞങ്ങൾ പുറത്തേക്കിറങ്ങി .
“ഞങ്ങളുടെ ഫണ്ട് സാവധാനം ഉയർന്നിരിക്കുന്നു.
ഇനി തംപ്സ് അപ്പ് അംബാസിഡർമാരായി രാജസ്ഥാനിലേക്ക് .ഞങ്ങൾ ചില റോട്ടറി ക്ലബ്ബുകളും സന്ദർശിച്ചു .കൂടാതെ റിലയൻസ് തുടങ്ങി പല കമ്പനികളെയും സ്‌പോൺസർഷിപ്പ് ലഭിക്കുവാൻ വേണ്ടി ശ്രമിച്ചു .
പക്ഷെ … നിരാശ തന്നെ ഫലം .
അടുത്ത ദിവസം ഞങ്ങൾ അഹമ്മദാബാദ് നഗരത്തിൽ കറങ്ങി നടക്കുകയായിരുന്നു .സമയം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു.
ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് ഒരു യുവാവ് അരികിലേക്ക് വന്നു .
“ഹെയ്… ഞാൻ കുമാർ .” യുവാവ് സ്വയം പരിചയപ്പെടുത്തി .
“ഹായ്… ” ഞങ്ങൾ തിരികെ അഭിവാദ്യം ചെയ്‌തു .
“Asia-Europe Friendship Mission!!” കുമാർ മുൻഭാഗത്തെ ചെറിയ ബോർഡ് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
“അതെ …” ഞാൻ തലയാട്ടി .
“ഞാൻ യൂറോപ്പിൽ ഉണ്ടായിരുന്നു … സൈക്കിൾ യാത്ര ആയിരുന്നു .” ഞങ്ങളെയും സൈക്കിളും ശ്രദ്ധിച്ചുകൊണ്ട് കുമാർ പറഞ്ഞു .
എന്റെയും അലെക്സിന്റെയും ശ്രദ്ധ പെട്ടെന്ന് കുമാറിലേക്ക് തിരിഞ്ഞു .ഞങ്ങൾക്ക് ആശ്ചര്യമായി .
“അതെയോ … യൂറോപ്പിൽ ഉണ്ടായിരുന്നോ ?”
“അതെ … സൈക്കിൾ സഞ്ചാരം . ഫ്രാൻസ് വഴി ലണ്ടണിൽ പോയിരുന്നു . പക്ഷെ സൈക്കിൾ ഇല്ല .” കുമാർ ഞങ്ങൾ രണ്ടുപേരെയും ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
ഞങ്ങളുടെ കൗതുകം ഇരട്ടിച്ചു
“എങ്ങിനെയാണ് വിസ ലഭിക്കുക !!” ഞാൻ ആചര്യം ഉള്ളിലൊതുക്കിക്കൊണ്ട് കുമാറിനെ നോക്കി .
“ഓ… അത് ഡൽഹിയിൽ ശാസ്ത്രിഭവനിൽ നിന്ന് ലഭിക്കും . ഹ്യൂമൻ ഡെവലപ്മെന്റ് കാര്യാലയത്തിൽ അപേക്ഷിക്കണം .വിസ നോട്ട് വിദേശകാര്യ മന്ത്രലയത്തിൽ നിന്ന് ലഭിക്കും .”മിസ്റ്റർ കുമാർ നിസ്സാരമട്ടിൽ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
ഒരു പ്രകാശം ഞങ്ങളുടെ മനസ്സിൽകൂടി മിന്നിമറഞ്ഞു .
“അതെ …സൈക്കിളിംഗ് പ്രയോഗികമാകും .” സംഗതി സക്‌സസ് ആകും .”
ഞങ്ങൾ കുമാറിനെ ചായക്ക് ക്ഷണിച്ചു .അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു .
ചായ ആസ്വദിക്കുന്നതിനിടയിൽ ഞങ്ങൾ വിശദമായി കാര്യങ്ങൾ എല്ലാം മനസ്സിലാക്കി .
മനസ്സ് തുടിക്കുകയായിരുന്നു .അദ്വാനത്തിന്റെ പ്രതിഫലം പ്രതീക്ഷിക്കാം .സംഗതി വർക്ഔട്ട് ആകും .ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു .
അടുത്ത ദിവസം ഞങ്ങൾ മിസ്റ്റർ ജയദേവന്റെ അടുക്കൽനിന്ന് യാത്ര പറഞ്ഞു .ആകാശം മേഘാമൃതമായിരുന്നു.ഒരു മഴയുടെ സാധ്യത കാണുന്നുണ്ട് .ഞങ്ങൾ സിറ്റിയിലൂടെ യാത്ര തുടർന്നു .പെട്ടെന്ന് വലിയ ആലിപ്പഴം വീഴ്ച തുടങ്ങി .താരതമേന്യ വലിയ ഐസ് കട്ടകൾ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു .
ഞങ്ങൾ അടുത്തുകണ്ട കെട്ടിടത്തിന്റെ അടിയിൽ അഭയം കണ്ടെത്തി .
ക്രമേണ ആലിപ്പഴം വീഴ്ചയുടെ ശക്തി കൂടിക്കൂടി വന്നു .ഐസ് കട്ടകൾ പതിച്ച വാഹനങ്ങളുടെ മുകൾഭാഗം ചതഞ്ഞിരിക്കുന്നത് കാണാം .അത് വല്ലതും തലയിൽ വീണാൽ തീർന്നതുതന്നെ .
ആലിപ്പഴം പൊഴിയാൽ അര മണിക്കൂറോളം നീണ്ടുനിന്നു .അതിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു .അഹമ്മദാബാദിൽ നിന്നും ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലേക്ക് . അവിടെനിന്ന് രാജസ്ഥാന്റെ അതിർത്തി ആയ ഹിമ്മത്ത് നഗറിലേക്ക് .
ഹിമ്മത്ത് നഗറിലേക്കുള്ള യാത്രയിൽ ആളുകൾ ഞങ്ങളെ ഉപദേശിച്ചു .
“സൂക്ഷിച്ചു യാത്ര ചെയ്യണം .അപകടങ്ങൾ നിറഞ്ഞ പ്രദേശങ്ങളാണ് .കൊള്ളയും പിടിച്ചുപറിയും ധാരാളം .
ഞങ്ങൾ ആ യാത്ര വിജയകരമായി തരണം ചെയ്‌തു .അത്യാഹിതങ്ങളൊന്നും കൂടാതെതന്നെ .
ഹിമ്മത്ത് നഗറിൽ ഒരു ദിവസം ….ഹിമ്മത്ത് നഗർ റോട്ടറി പ്രസിഡണ്ട് ഞങ്ങൾക്ക് താമസ സൗകര്യം ഏർപ്പാടാക്കിത്തന്നു .
ഹിമ്മത്ത് നഗറിൽ നിന്ന് രാജസ്ഥാന്റെ ആദ്യനഗരമായ ഉദയ്‌പൂരിലേക്ക് യാത്ര തുടർന്നു .
വിജനമായ പ്രദേശങ്ങൾ… അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്ന മലനിരകൾ… ഈ പ്രദേശങ്ങൾ ആദിവാസികളുടെയും, കാട്ടുവർഗ്ഗക്കാരുടെയും വിഹാരരംഗമാണ് .ആരും ആ വഴിയിലൂടെ ഒറ്റക്ക് സഞ്ചരിക്കാറില്ല .അതിലൂടെ യാത്ര ചെയ്യുന്നവർ ദരിദ്ര നാരായണന്മാരായ ആദിവാസികളുടെയും ,കാട്ടുവർഗ്ഗക്കാരുടെയും ആക്രമണത്തിന് വിധേയരാവും .ഉപജീവനത്തിന് വഴി കണ്ടെത്തുവാൻ പിടിച്ചുപറി തൊഴിലാക്കിയവർ . ട്രക്കുകൾ എപ്പോഴും കൂട്ടമായാണ് ഈ പ്രദേശത്തെ മലനിരകൾ കയറിപ്പോകുന്നത് .
ഉദയപുർ യാത്ര … ഞങ്ങൾ ഒരു കാരണവശാലും ഭയപ്പെട്ടിരുന്നില്ല .ആദ്യമായി രാജസ്ഥാനിൽകൂടി യാത്ര ചെയ്യുന്നു എന്നതിൽ കവിഞ്ഞു വേറെ ഒന്നും ചിന്തിച്ചിരുന്നില്ല .രാജസ്ഥാനിലെ ചൂട് അസഹ്യമായി അനുഭവപ്പെട്ടു എന്നല്ലാതെ ആ മരുപ്രദേശത്ത് അപകടം പതിയിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല .
പക്ഷെ ഞങ്ങളെ ആരും ആക്രമിച്ചില്ല .ഭാഗ്യംകൊണ്ട് അപകടം ഒന്നും കൂടാതെ ആ ഘട്ടം വിജയകരമായി തരണം ചെയുവാൻ കഴിഞ്ഞു .
അതിനുശേഷം യാത്ര ചെയുവാൻ പോകുന്ന വഴികളെക്കുറിച്ച് വിശദമായി അന്വേഷിച്ചു മാത്രമേ ഞങ്ങൾ യാത്ര തുടങ്ങിയിരുന്നുള്ളു .
ഉദയ്‌പൂരിൽ ഒരു ദിവസം ചിലവഴിച്ചു .ഫീൽഡ് ക്ലബ്ബിൽവച്ചു നടന്ന റോട്ടറി മീറ്റിങ്ങിൽ പങ്കുകൊണ്ടു .റോട്ടറി പ്രസിഡണ്ട് സ് .കെ . ഭാർഗവ ഞങ്ങൾക്ക് താമസസൗകര്യം ഏർപ്പാടാക്കി തന്നു .
ഉദയ്‌പൂരിലൂടെ ഒരു ഓട്ടപ്രദക്ഷിണം …അതിനിടയിൽ സിറ്റി പാലസ് ,ഉദയ്‌പുർ പാലസ് ,ലൈക്ക് പാലസ് ,മൺസൂൺ പാലസ് എന്നറിയപ്പെടുന്ന സജ്‌നാഗാർത്ത് പാലസ് ,കൂടാതെ ജഗദീഷ് മന്ദിർ ,തുടങ്ങി ഞങ്ങളിൽ കൗതുകമുണർത്തിയ വിസ്മയകാഴ്ചകൾ പലതായിരുന്നു .
അടുത്ത ലക്‌ഷ്യം അജ്‌മീർ …
യാത്ര ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു .ആ മണൽപ്പരപ്പിലെ ചൂട് അസഹനീയമായിരുന്നു .ചുട്ടുപൊള്ളുന്ന റോഡിൽകൂടി സൈക്കിളിന്റെ ടയറിൽ കാറ്റ് പരമാവധി കുറച്ചു സൈക്കിൾ പഞ്ചറാകാതെ ശ്രദ്ധിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു .
ഒട്ടകങ്ങൾ … തലേക്കെട്ട് ധരിച്ച ഗ്രാമീണർ … എവിടെ നോക്കിയാലും മണൽ കൂമ്പാരങ്ങൾ … അതായിരുന്നു രാജസ്ഥാൻ .ഉദയ്‌പൂരിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ വളരെ ശാന്തമായ അന്തരീക്ഷം .സൂര്യന്റെ ചൂട് സഹിക്കുന്നതിലും അപ്പുറമായിരുന്നു .
രാവിലെ 10:30 മണി… കാലാവസ്ഥ പെട്ടെന്ന് മാറി .പൊടിക്കാറ്റ് അടിക്കുവാൻ തുടങ്ങി .അന്തരീക്ഷത്തിൽ നിറയെ പൊടി .ഒന്നുംതന്നെ കാണുവാൻ കഴിയുന്നില്ല .
ഭാഗ്യത്തിന് ഞങ്ങളുടെ പിൻഭാഗത്ത് നിന്ന് മുമ്പോട്ടായിരുന്നു കാറ്റിന്റെ ഗതി .
ആ മണൽകാറ്റിലും ഒട്ടകങ്ങൾ തല ഉയർത്തി നിൽക്കുന്നുണ്ടായിരുന്നു .ചില ഒട്ടകങ്ങൾ ഞങ്ങൾക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിൽ കാലുകൾ മടക്കി അയവിറക്കികൊണ്ട് ഇരിക്കുന്നു .ഞങ്ങൾ ഗ്രാമീണരെ ശ്രദ്ധിച്ചു .അവർ തലയിലെ കെട്ടിന്റെ ഒരു ഭാഗം മുഖത്തുകൂടി ചുറ്റിയിരിക്കുന്നു .
ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി .രാജസ്ഥാനികൾക്ക് തലയിലെ കെട്ടില്ലാതെ ഇവിടെ ജീവിക്കുവാൻ കഴിയില്ല .വളരെ നീളമുള്ള നേരിയ കോട്ടൺ തുണിയാണ് അവർ തലയിൽ ചുറ്റുവനായി ഉപയോഗിച്ചിരിക്കുന്നത് .ആ തുണി ആദ്യം പിരിച്ചശേഷം തലയിൽ ധാരാളം ചുറ്റ് ചുറ്റുന്നു .അതിനാൽ അവർ കൊടും വെയിലിൽ നിന്നും കൊടും തണുപ്പിൽ നിന്നും മണൽകാറ്റിൽ നിന്നും രക്ഷ നേടുന്നു .സ്ത്രീകളാവട്ടെ അവരുടെ സാരിയുടെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുന്നു .
മണൽകാറ്റ് വീശി അടിച്ചുകൊണ്ടിരുന്നു .അതും ഉഷ്ണക്കാറ്റ് .ഞങ്ങൾക്ക് ഒരുതരം അസ്വസ്ഥത അനുഭവപ്പെട്ടു .ആ ഉഷ്ണകാറ്റിൽ സൈക്കിൾ നിർത്താനും പറ്റുന്നില്ല , നിർത്തിയാൽ തന്നെ ഇരിക്കുവാനോ , ഒന്ന് കിടക്കുവാനോ കഴിയാത്ത അവസ്ഥ .
ഞങ്ങൾ യാത്രക്കിടയിൽ തുടരെ തുടരെ വെള്ളം കുടിച്ചുകൊണ്ടിരുന്നു .വെള്ളം കുടിക്കുന്തോറും വെള്ളത്തിന് വേണ്ടിയുള്ള ആർത്തി കൂടികൂടിവന്നു .
നേർത്ത തുണികൊണ്ട് മുഖം മറച്ചിട്ട്പോലും മുഖവും ശരീരവും കരുവാളിച്ചുകൊണ്ടിരുന്നു .മുഖം വരണ്ടു ചുണ്ടുകൾ വിണ്ടുകീറിയിരുന്നു .ശരീരത്തിൽ സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങൾ …
ഞങ്ങൾ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു .എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടണം എന്ന വെമ്പലോടെ .
മണൽകാറ്റ് ഏതാണ്ട് മൂന്ന് മണിവരെ നീണ്ടുനിന്നു .ആ വിശ്രമമില്ലാത്ത യാത്രയിൽ വൈകിട്ടോടെ ഞങ്ങൾ അജ്‌മീറിൽ എത്തിച്ചേർന്നു .
ഞങ്ങൾ രാജസ്ഥാനിലെ “ചുരു ” എന്ന സ്ഥലത്തെക്കുറിച്ച് കേട്ടു .ഏറ്റവും അധികം ചൂടും ,ഏറ്റവും അധികം തണുപ്പും അനുഭവപ്പെടുന്ന സ്ഥലം .ചൂടും തണുപ്പും അതിന്റെ പരകോടിയിൽ .ആളുകൾ പറയുന്നു – ചുരുവിലെ ജനങ്ങൾ ഏത് പ്രതിബന്ധങ്ങളെയും തരണംചെയ്‌ത് വിജയം വരിക്കുന്നവരാണത്രെ .അറിയപ്പെടുന്ന വ്യവസായി ലക്ഷ്‌മി മിത്തൽ ജനിച്ചത് ചുരുവിലാണെന്നും ഉദാഹരണ സഹിതം അവർ പറയുന്നു .
അജ്‌മീറിൽ ഞങ്ങൾ ഒരു ദിവസം ചിലവഴിച്ചു .കാരണം അജ്‌മീറിലെക്കുള്ള യാത്ര ഞങ്ങളെ അത്രകണ്ട് ക്ഷീണിതരാക്കിയിരുന്നു .അജ്മീർ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ . മാളവ്യ ഞങ്ങൾക്ക് താമസം ഏർപ്പാടാക്കി തന്നത് വളരെ അനുഗ്രഹമായി .
ആരാവലി മലനിരകളുടെ നടുവിൽ കിടക്കുന്ന അജ്‌മീർ…പുഷ്‌കർ തടാകത്തിന് ചുറ്റുമായി വ്യപിച്ചുകിടക്കുന്ന സിറ്റി .കൂടാതെ അനസാഗർ എന്ന മനുഷ്യ നിർമിത തടാകം .ഫോയി തടാകം എന്നിവ അജ്‌മീറിന്റെ ഭംഗി പതിൻമടങ്ങ് വർധിപ്പിക്കുന്നു .
മുസ്ലിം ജനവിഭാഗത്തിന്റെ പുണ്യ സ്ഥലമാണ് അജ്‌മീർ.വളരെയധികം മുസ്ലിമുകൾ വിദൂര സ്ഥലങ്ങളിൽ നിന്ന് കാൽനടയായി എത്തി ദർഗയിൽ മുജുദ്ധീൻ ചിസ്‌തി എന്ന സൂഫിയുടെ അനുഗ്രഹം നേടി പോകുന്നു .
ഞങ്ങളും പാവങ്ങളുടെ രക്ഷകൻ എന്ന് അറിയപ്പെടുന്ന ആ പുണ്യാത്മാവിൻറെ ഖബർ സന്ദർശിച്ചു .
വളരെയധികം ഭക്തജനങ്ങൾ … തിരക്കാണെങ്കിൽ അതിഭയങ്കരം .പുണ്യസ്ഥാനത്തേക്ക് കയറുന്നതിന് മുമ്പായി പൂ വിൽപനക്കാർ .അവിടെയെത്തുന്ന ഭക്തജനങ്ങൾ പൂക്കളുമായിട്ടേ അകത്തു പ്രവേശിക്കുന്നുള്ളു .
ഞങ്ങളും ഓരോ കൂടാ പൂ വാങ്ങി അകത്ത് പ്രവേശിച്ചു .അകത്ത് രണ്ടു ഖബറുകൾ കാണാമായിരുന്നു .പച്ച പട്ടു തുണികളാൽ അലംകൃതമായ ഖബറുകൾ …ഭക്തജനങ്ങൾ പ്രാർത്ഥിച്ച ശേഷം കൈവശമിരിക്കുന്ന പൂക്കൾ ഖബറിൽ വിതറുന്നു .
ഞങ്ങളും ഒന്ന് പ്രാർത്ഥിച്ചു .അതിനുശേഷം പൂക്കൾ ആ പുണ്യാത്മാവിന്റെ പാദങ്ങളിൽ വിതറി .
അടുത്തദിവസം ഞങ്ങളുടെ ലക്‌ഷ്യം രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ അഥവാ പിങ്ക് സിറ്റി ആയിരുന്നു .
ജയ്‌പൂരിലേക്കുള്ള യാത്രക്കിടയിലും ചൂട് ഞങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നു .ഇടുങ്ങിയ റോഡുകൾ ,വലിയ ഒരു ട്രക്ക് പിന്നിൽനിന്നും വന്നാൽ മണലിലേക്ക് സൈക്കിൾ ഇറക്കിയില്ലെങ്കിൽ കഥ കഴിഞ്ഞതുതന്നെ .ആ ട്രക്ക് ഞങ്ങളെയും കൊണ്ടുപോകും . ചിലയിടങ്ങളിൽ റോഡിന്റെ ഇരുഭാഗത്തും ചിതറിക്കിടക്കുന്ന ചെറിയ കടകൾ . അതിനു മുമ്പിൽ കുത്തിയിരിക്കുന്ന നിരക്ഷരരായ ഗ്രാമീണർ . അവർക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും .
ഒരു ദിവസത്തെ യാത്രക്ക് ശേഷം ഞങ്ങൾ സഞ്ചാരികളുടെ സ്വർഗമായ ജയ്‌പ്പൂരിൽ എത്തി .സാമാന്യം വലിയ നഗരം .ഒരു വിദേശി ഇന്ത്യയിൽ എത്തിയാൽ ഡൽഹി ,ആഗ്ര ,ഗോവ ,കോവളം ,ജയ്‌പൂർ എന്നീ സ്ഥലങ്ങളാണ് ആദ്യമായി തിരഞ്ഞെടുക്കുക .ജയ്‌പൂർ സ്പർശിക്കാതെ ഒരു വിദേശ സഞ്ചാരിയും ഉണ്ടാകുമോ എന്ന് സംശയം .
അവിടവിടെയായി കാണുന്ന കൊട്ടാരങ്ങൾ ,മണിമന്ദിരങ്ങൾ ,കോട്ടകൾ എന്നിവ ജയ്‌പ്പൂരിന്റെ പ്രത്യേകതയായിരുന്നു .
ജയ് മഹൽ ,നാരായൺ ടെംപിൾ ,ഹവാ മഹൽ ,റംബാഗ് പാലസ് ,ആൽബർട്ട് ഹാൾ ,ആംബർ ഫോർട്ട് ,തുടങ്ങിയവ ജയ്‌പ്പൂരിന്റെ ആകർഷണങ്ങളിൽ ചിലത് മാത്രമായിരുന്നു .
രണ്ടു ദിവസം ഞങ്ങൾ ജയ്‌പ്പൂരിൽ ചിലവഴിച്ചു .വളരെ സുഖപ്രദമായ കാലാവസ്ഥ .മറ്റിടങ്ങളെ അപേക്ഷിച്ച് പിങ്ക് സിറ്റിയിൽ ഉഷ്‌ണം വളരെ കുറവുള്ളതായി അനുഭവപ്പെട്ടു .
റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ മിസ്റ്റർ കുൽദീപ് സേഥി ഞങ്ങൾക്ക് ജയ്‌പ്പൂരിൽ താങ്ങുവാൻ സൗകര്യം ചെയ്‌തുതന്നു .
ഞങ്ങൾ മാർവാടികൾ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഒരു വിഭാഗത്തെക്കുറിച്ച് അറിയുകയായിരുന്നു .
പണമുണ്ടാക്കാൻ മിടുക്കർ .പുനർജന്മങ്ങളിൽ വിശ്വാസം അർപ്പിക്കുന്നവർ .
ജയ്‌പൂർ … രാത്രികൾ അതിമനോഹരമായിരിക്കും .നിറയെ ദീപാലങ്കാരങ്ങൾ .വിവാഹ സീസൺ ഉത്സവ പ്രതീതി ജനിപ്പിക്കും .വിവാഹ ആഘോഷങ്ങൾക്ക് വേണ്ടി ഇത്രയധികം പണം ചിലവഴിക്കുന്നവർ വേറെ ഉണ്ടാകുമോ എന്ന് സംശയം .ഇത് കാണുവാൻ തന്നെ വിദേശികൾ കൂട്ടം കൂട്ടമായി ജയ്‌പ്പൂരിൽ എത്തുന്നു .
അമ്പലങ്ങൾ ഉണ്ടാക്കുവാൻ മാർവാടികൾ കൈയയച്ചു സഹായിക്കും എന്നും കേൾക്കുവാൻ കഴിഞ്ഞു .കൂടാതെ വലിയ അമ്പലങ്ങളിൽ മുൻഭാഗത്തെ കൽത്തൂണുകൾക്ക് കീഴെ സ്വർണം തുടങ്ങി വിലപിടിച്ച വസ്തുക്കൾ വൻതോതിൽ കുഴിച്ചിട്ടിരിക്കും എന്നും അയാൾ ഞങ്ങളോട് പറഞ്ഞു .
ജയ്‌പ്പൂരിൽ എത്തിയപ്പോൾ തന്നെ ഉഷ്ണത്തിന് ശമനം ലഭിച്ചു .മുഖത്തെ സൂര്യാഘാതത്തിന്റെ അടയാളങ്ങൾ കുറവ് വന്നതായി അനുഭവപ്പെട്ടു .ശരീരത്തിന്റെയും കൈകളിലെയും തൊലി വിണ്ടുകീറി പൊളിഞ്ഞുവരുന്നു .
ജയ്‌പ്പൂരിൽ നിന്നും ദേവന്മാരുടെ നഗരം എന്നറിയപ്പെടുന്ന ദൗസ യിലേക്ക് … അവിടെനിന്ന് രാജസ്ഥാന്റെ അതിർത്തി നഗരമായ ഭരത്പൂർ എന്നീ സ്ഥലങ്ങൾ പിന്നിട്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.വളരെ വിജനമായ വഴികളിലൂടെയുള്ള യാത്ര …അവിടവിടെയായി ചെറിയ ചെറിയ ഗ്രാമങ്ങൾ …ജനങ്ങൾ അത്രമേൽ പിന്നോക്കക്കാർ …വളരെ അപകടം നിറഞ്ഞതായിരുന്നു ആ പ്രദേശങ്ങളിലൂടെയുള്ള യാത്ര .എവിടെയും ,എപ്പോഴും ആക്രമണം പ്രതീക്ഷിക്കാം .
ഞങ്ങൾ മധ്യപ്രദേശ് അതിർത്തിയിലേക്ക് സമീപിച്ചുകൊണ്ടിരിക്കുന്നു .അസഹ്യമായ ചൂട് ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു .കൈവശം കരുതിയിരുന്ന ജലം ഏതാണ്ട് തീർന്നിരുന്നു .
പെട്ടെന്ന് റോഡരുകിലെ വൃക്ഷച്ചുവട്ടിൽ വലിയ മണ്കലങ്ങളിൽ വഴിപോക്കർക്ക് കുടിക്കുവാൻവേണ്ടി കരുതിവച്ചിരിക്കുന്ന ജലം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു .
സൈക്കിൾ നേരെ അതിനു സമീപം കൊണ്ടുചെന്നു നിർത്തി . സമീപത്തു വച്ചിരിക്കുന്ന ചെറിയ പാത്രമെടുത്ത് വെള്ളം എടുക്കുവാൻ ഒരുമ്പെട്ടു .
“ഹായ് … ഹായ്. ഒരു ഗ്രാമീണൻ ഞങ്ങളെ തടഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു .
ഞങ്ങൾ തെല്ല് ആശങ്കയോടെ അയാളെ ശ്രദ്ധിച്ചു .
“തുമാര ജാതി ക്യാ ഹെ.”(തങ്ങളുടെ ജാതി ഏതാണ്?”)
അയാൾ തെല്ല് ഗൗരവത്തോടെ ഞങ്ങളെ തുറിച്ചുനോക്കികൊണ്ട് ചോദിച്ചു .
“തുമാര ജാതി ക്യാ ഹെ …?” അയാൾ ചോദ്യം ആവർത്തിച്ചു .
“ക്രിസ്ത്യൻ ” ഞാൻ പെട്ടെന്ന് മറുപടി നൽകി.
അയാൾ കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു .അതിനുശേഷം മെല്ലേ തലയാട്ടിക്കൊണ്ട് വെള്ളം എടുത്തുകൊള്ളൂ എന്ന് ആംഗ്യം കാണിച്ചു . ഞങ്ങൾ വെള്ളം ശേഖരിച്ചശേഷം സൈക്കിളിനരികിലേക്ക് നടന്നു .
“ക്രിസ്ത്യൻ … അപ്പോൾ ഉയർന്ന ജാതിയാണ് അല്ലേ ..?” അലക്സ് ഫലിതരൂപത്തിൽ എന്നെ നോക്കി .
“പിന്നെ… റോമിലെ മാർപാപ്പയെ കണ്ടാൽ കീഴ് ജാതിക്കാരൻ എന്ന് ആരെങ്കിലും പറയുമോ?” ഞാനും ഫലിതത്തിൽ പങ്കുചേർന്നു.
സൈക്കിൾ എടുത്തു മുമ്പോട്ട് നീങ്ങുന്നതിനിടയിൽ ഞങ്ങൾ അയാളെ ഒരുവട്ടം തിരിഞ്ഞു നോക്കി .
എന്തോ ആശയക്കുഴപ്പത്തിൽ അയാൾ ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു .
“തിന്നാനില്ലെങ്കിലും പത്രാസ്സിന് ഒരു കുറവുമില്ല.” ആ ഗ്രാമീണനെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ ആത്മഗതം ചെയ്‌തു.
ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതി വ്യവസ്ഥ എന്നെ അത്ഭുതപ്പെടുത്തി .മിക്കവരും ജാതി അനുസരിച്ച് ജോലി ചെയ്യുന്നു .കൈയിൽ എത്ര പണമുണ്ടായാലും അവനെ ഉയർത്തെഴുന്നേൽക്കാൻ സമുദായം അനുവദിക്കില്ല .കീഴ് ജാതിക്കാരനെ ഒരു ഹോട്ടലിൽ കയറിയിരുന്നു ചായ കുടിക്കുവാൻ പോലും അർഹതയില്ല .
“ഹൊ… മറ്റിടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം എത്രയോ ഭേദം. നമുക്ക് എന്ത് ജാതി വ്യവസ്ഥ…” ഞാൻ ആത്മഗതം ചെയ്‌തു.
ഞങ്ങളുടെ യാത്രയിലെ ആറാമത്തെ സംസ്ഥാനം … സമയം ഉച്ച കഴിഞ്ഞിരിക്കുന്നു .ഉച്ചഭക്ഷണത്തിനായി ഞങ്ങൾ മുമ്പിൽ കണ്ട ധാബയിലേക്ക് കയറി . ഈ സ്ഥലം ദരിദ്ര നാരായണന്മാരുടെ ഇടമാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ അറിയാം .
ചപ്പാത്തിയും മട്ടൻ കറിയും ഉണ്ടെന്നറിഞ്ഞു ഓർഡർ കൊടുത്തു .അല്പസമയത്തിനുള്ളിൽ ഭക്ഷണം മേശയിൽ എത്തി .ഞങ്ങൾ മട്ടൻ എടുത്തു കഴിച്ചുനോക്കി .മട്ടന് ഒരു രുചിവ്യത്യാസം . കേരളത്തിൽ റെഡ് മീറ്റ് കഴിച്ചു ശീലിച്ച ഞങ്ങൾക്ക് അതിന്റെ സ്വാതാണ് അനുഭവപ്പെട്ടത് .പശുവിനെ ദൈവമായി കരുതുന്ന ആ സ്ഥലത്ത് ധാബ ഉടമസ്ഥൻ മട്ടൻ കറിയുടെ ഉയർന്ന വില തന്നെ ഞങ്ങളിൽനിന്ന് ഈടാക്കി .
ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങി . തൊട്ടടുത്ത ഒരു കട ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു .മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന ഷോപ്പാണ് .തേനീച്ചകളും ,വണ്ടുകളും ,ഈച്ചകളും ആ ഷോപ്പിനെ പൊതിഞ്ഞിരിക്കുന്നു . ധാരാളം ആളുകൾ മധുര പലഹാരങ്ങൾ വാങ്ങിച്ചുകൊണ്ട് പോകുന്നുണ്ട് .
കട ഉടമസ്ഥൻ പലഹാരങ്ങൾ ഉണ്ടാക്കുവാനുള്ള പുറപ്പാടിലാണ് .തലേ ദിവസം പലഹാരം ഉണ്ടാക്കിയ വലിയ ചട്ടി ഞങ്ങൾ ശ്രദ്ധിച്ചു .ആ വലിയ ചട്ടിയുടെ വശങ്ങളിൽ നിറയെ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു .കൂടാതെ ലെഡ്‌ഡുവിന്റെയും ജിലേബിയുടെയും മുകളിൽ നിറയെ ഈച്ചകൾ . ശരിക്കും പറഞ്ഞാൽ ഈച്ച കാരണം അവ കാണുവാനെ കഴിയുന്നില്ല .
കട ഉടമസ്ഥൻ ദ്വാരങ്ങളോടുകൂടിയ ഒരു ചട്ടുകം കൈയിലെടുത്ത് സാവധാനം ചട്ടിയിലെ എണ്ണയിലിട്ട് കോരി .ഞങ്ങൾ അത് കണ്ടു അന്ധാളിച്ചുപോയി .ആ വലിയ ചട്ടുകം നിറയെ ചത്ത ഈച്ചകളും വണ്ടികളും …
ഈച്ചകൾ മധുരമുള്ള എണ്ണ കഴിച്ച് മത്തുപിടിച്ച് ആ എണ്ണയിലേക്ക് ചത്തുവീഴും .
അയാൾ ഒന്നും സംഭവിക്കാത്തമട്ടിൽ ഈച്ചകളെ കോരി ഒഴിവാക്കി . സമീപം പാചകത്തിന് തയാറാക്കിയ ജിലേബി പാചകം ചെയ്യുവാൻ ഒരുങ്ങുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിന്നു .
ഞങ്ങൾ ആഗ്രയിൽ എത്തിച്ചേർന്നു … റോട്ടറി ക്ലബ് സെക്രട്ടറി മിസ്റ്റർ വിജയ് ഭാർഗവ ഞങ്ങൾക്ക് താമസിക്കുവാൻ ഒരു ലോഡ്‌ജിൽ സൗകര്യം ഏർപ്പാടാക്കിത്തന്നു .
ഞങ്ങളുടെ ആഗ്രഹം …താജ് മഹൽ കാണണം .വളരെക്കാലത്തെ ആഗ്രഹമാണത് .അടുത്ത ദിവസം തന്നെ താജ് മഹൽ കാണുവാൻ പുറപ്പെട്ടു .
വളരെ ദൂരെനിന്നുതന്നെ താജ് മഹൽ ഞങ്ങളുടെ ദൃഷ്ട്ടിയിൽ പെട്ടു.യമുനാ നദിയുടെ തീരത്ത് ഷാജഹാൻ എന്ന മുഗൾ രാജാവ് തന്റെ മൂന്നാമത്തെ ഭാര്യയായ മുംതാസിന്റെ ഓർമക്കായി പണിത രമ്യഹർമ്യം . ഷാജഹാന്റെ പത്നിമാരിൽ ഏറ്റവും പ്രിയപ്പെട്ടവളായ മുംതസ് തന്റെ കുഞ്ഞിന്റെ പ്രസവത്തോടെ മരിച്ചു .
തന്റെ ഇഷ്ഠപത്നിയുടെ മരണം ഷാജഹാനെ ശരിക്കും വ്യകുലനാക്കി .മുംതാസ് മരിച്ചു ഒരു വർഷത്തിന് ശേഷം ഷാജഹാൻ തന്റെ പത്നിയുടെ ഓർമക്കായി താജ് മഹൽ നിർമ്മിക്കാൻ തീരുമാനിച്ചു .
1632 ൽ പണി തുടങ്ങി 1653 ൽ പൂർത്തീകരിച്ച തൂവെള്ള മാർബിളിൽ പേർസ്യൻ -ഇന്ത്യൻ -ഇസ്ലാമിക്ക് ചുവ കലർന്ന മുഗൾ വാസ്തുശിൽപ ചാരുതയൂടെ ഒരു ഉദാത്ത മുഖം. അതായിരുന്നു പിൻകാലത്ത് ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ .
പിന്നീട് സ്വന്തം മകനായ ഔരംഗസിബിനാൽ തടവിലാക്കപ്പെട്ട ഷാജഹാൻ ആഗ്ര കോട്ടയിൽ വീട്ടുതടങ്കലിൽ കഴിഞ്ഞു .യമുനാ തീരത്തുള്ള ആഗ്ര കോട്ടയിൽനിന്ന് താജ് മഹൽ നോക്കി കണ്ണീരൊഴുക്കിക്കൊണ്ട് ഷാജഹാൻ തന്റെ ശിഷ്ടകാലം കഴിച്ചുകൂട്ടി .
ഷാജഹാന്റെ മരണശേഷം താജ് മഹലിൽ തൻ്റെ ഇഷ്ടപത്നിയുടെ സമീപത്തുതന്നെ അദ്ദേഹത്തിന് അന്ത്യാവിശ്രമം കൊള്ളുവാൻ അവസരം ലഭിച്ചു .
ഒരു മായാലോകത്തിലെന്നപോലെ താജ് മഹൽ കണ്ടിറങ്ങുമ്പോൾ മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെടുന്നുണ്ടായിരുന്നു .
താജ്‌മഹൽ പരിസരത്തുവച്ച് ഒരു ജർമൻ യുവാവിനെ പരിചയപ്പെട്ടു .മിസ്റ്റർ ഗുണ്ടർ …കേരളത്തിൽ നിന്നും വരുന്ന വഴിയാണ് .കേരളം ഗുണ്ടറിന് വളരെ ഇഷ്ടപ്പെട്ട സ്ഥലം .കോവളം ബീച്ചും ,ആലപ്പുഴയിലെ കായലും ആസ്വദിച്ചിട്ടാണ് പുള്ളിക്കാരന്റെ വരവ് .
കേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന ഗുണ്ടറിനെ ഒരു കാര്യം മാത്രം അത്ഭുതപ്പെടുത്തി .
“കേരളത്തിലെ ജനങ്ങളുടെ ചോറു തീറ്റ.”
“ഇത്രയധികം ചോറ് ഒരു നേരം എങ്ങിനെ കഴിക്കുവാൻ കഴിയുന്നു !!!” ഇത് വയറ്റിലേക്കാണോ… അതോ തുടയിലേക്കാണോ പോകുന്നത് ???” മിസ്റ്റർ ഗുണ്ടർ അതിശയോക്തിയോടെ ഞങ്ങളെ നോക്കി ചോദിച്ചു . അദ്ദേഹം പറഞ്ഞത് വളരെ നല്ല ഫലിതമായി ഞങ്ങൾക്ക് തോന്നി .
ഞങ്ങൾ ആഗ്ര ടൗണിലൂടെ കറങ്ങി നടന്നു .ആഗ്ര സിറ്റിയുടെ ഉള്ളറകൾ വളരെ വൃത്തിഹീനമാണെന്ന് പെട്ടെന്നുതന്നെ മനസിലായി .ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന റോഡുകൾ .അതിനിടയിൽ ചെറിയ ചെറിയ ഗല്ലികൾ .ആ ഗല്ലിയിലെ ഇരുവശങ്ങളിലും ചെറിയ ചെറിയ കടകൾ .അതിൽ മിക്കതിലും വിൽപന കാണുന്നില്ല .പകരം ഉരുണ്ട തലയിണയിൽ ചാരിക്കിടക്കുന്ന കുടവയറന്മാർ .കൂട്ടിന് നാലഞ്ചു ഫോണും .
ഗല്ലിയിലെ സൈക്കിൾ റിക്ഷക്കാരുടെ യാത്ര ഒരു അതിശയമായിരുന്നു .ജനങ്ങൾ നിറഞ്ഞ ആ ഗല്ലികളിൽകൂടി വളരെ വേഗത്തിൽ ആരെയും പരിക്കേൽപിക്കാതെ അവരുടെ പോക്ക് വളരെ കൗതുകത്തോടെ ഞങ്ങൾ നോക്കിനിന്നു .ഇത്ര വിദ്ഗ്ധരായ ഡ്രൈവർമാരെ ലോകത്തിൽ എവിടെ ചെന്നാലും കാണാൻ കഴിയില്ല എന്ന് തോന്നിപോയി .
ഞങ്ങൾ അറിയാതെ താജ് മഹലിനെ കുറിച്ച് ഓർത്തു .
“മഹാനായ ഷാജഹാന് ഇടം തെറ്റിയോ !!!”
ഇനി വെറും 200 കിലോമീറ്റർ മാത്രം . നാളെ രാവിലെ ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് …
“ഏതാണ്ട് നാലു മാസം കഴിഞ്ഞിരിക്കുന്നു.” അലക്സ് ഒരു ദീർഘനിശ്വാസത്തോടെ എന്നെ നോക്കി .
“മൈക്കിൾ … ആരും തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നമ്മൾ ഇത്രയോളം എത്തുമെന്ന്…
“നമ്മൾ തന്നെ വിചാരിച്ചില്ല. എന്തൊക്കെ സ്ഥലങ്ങൾ… തണുപ്പ് … ചൂട് …കയറ്റങ്ങൾ … ഇറക്കങ്ങൾ …അപകടങ്ങൾ … രോഗം … ഇവയിൽ നിന്നെല്ലാം നമ്മൾ അതിജീവിച്ചിരിക്കുന്നു .
ഞങ്ങൾ പിന്നിട്ട വഴികളെ കുറിച്ചോർത്തു … ശരിക്കും ഒരു പിടിച്ചടക്കലായിരുന്നു .ഓരോ ഇഞ്ചും പടവെട്ടി മുന്നേറി .കഷ്ടപ്പാടുകൾ മറന്ന് ലക്‌ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രയാണം .ഇപ്പോൾ മനസ്സിൽ ഒരു ചിന്ത മാത്രം .ലക്‌ഷ്യം പ്രാവർത്തികമാക്കുവാൻ കഴിയും എന്ന ശുഭ പ്രതീക്ഷ …
അടുത്ത ദിവസം അതിരാവിലെ ഞങ്ങൾ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു .നീണ്ടുകിടക്കുന്ന വിശാലമായ റോഡ് .ഇരു വശങ്ങളിലും തലയുയർത്തി നിൽക്കുന്ന യൂക്കാലിപ്റ്റസ് , ആൽമരങ്ങൾ ,വെപ്പ് … കൂടാതെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളിൽ ഗോതമ്പ് ,എള്ള് ,ചോളം മുതലായവ പൂത്തുലഞ്ഞു നിൽക്കുന്നു .
കാലാവസ്ഥ വളരെ സുഖകരമായി അനുഭവപ്പെട്ടു .ഉത്തരേന്ത്യയിൽ ചൂടിന്റെ ആരംഭമായിരിക്കുന്നു .
“മൈക്കിൾ … ഡൽഹിയിൽ എത്തിയാൽ എവിടെ താമസിക്കും.” അലക്സിന്റെ ചോദ്യം എന്നെ ചിന്തയിൽനിന്നും ഉണർത്തി .
“അലക്സ്, ശേഷം, ഡൽഹിയിൽ എത്തിയ ശേഷം ” തമാശ രൂപത്തിൽ ഞാൻ അലക്സിനെ നോക്കികൊണ്ട് പറഞ്ഞു.
“ഡൽഹിയിൽ സുനിലുണ്ട്… അല്ലെങ്കിൽ നമുക്ക് റോട്ടറി ക്ലബ്ബിനെ സമീപിക്കാം. പേടിക്കാൻ ഒന്നുമില്ല .” എന്റെ അന്തരംഗം മന്ത്രിച്ചു.
മൂന്ന് ദിവസത്തെ യാത്ര … അതിനിടയിൽ ശ്രീകൃഷ്ണന്റെ ജന്മദേശമായ മധുര . ഹരിയാനയിലെ ഹോഡൽ.തുടർന്ന് ഫരീദാബാദ് വഴി ഞങ്ങൾ ന്യൂ ഡൽഹിയിൽ പ്രവേശിച്ചു .
“ഞങ്ങളുടെ ഇനിയുള്ള യാത്രകൾ തീരുമാനിക്കപ്പെടുന്ന സ്ഥലം.”
യൂറോപ്പിലേക്കുള്ള പാത ഇവിടെനിന്നാണ് തുറക്കേണ്ടത് .ഞങ്ങളുടെ യാത്രയുടെ ആദ്യഘട്ടം ഡൽഹിയിൽ അവസാനിച്ചിരിക്കുന്നു.
ഞാൻ തിയതി ശ്രദ്ധിച്ചു …
മെയ്… 25
ഞങ്ങൾ ഡൽഹി എന്ന തലസ്ഥാന നഗരിയിലൂടെ അങ്ങിനെ നീങ്ങിക്കൊണ്ടിരുന്നു .വളരെ വിശാലമായ റോഡുകൾ . റോഡുകൾക്ക് ഇരുവശങ്ങളിലും കാൽനടക്കാർക്ക് വേണ്ടിയുള്ള ചെറു റോഡുകൾ . പ്രധാന റോഡിലെ നാലുവരി പാതയുടെ നടുവിലായി ഭംഗിയാർന്ന ചെടികളും, വലിയ മരങ്ങളും ഇടതൂർന്ന് വളർന്നു നിൽക്കുന്നു .
അംബരചുംബികൾ ധാരാളമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകൾ ,കൂടാതെ വിവിധ ഗവർമെന്റ് സമുച്ഛയങ്ങൾ… എല്ലാം ഞങ്ങളെ വരവേറ്റുകൊണ്ടിരുന്നു .
ഞാൻ വാച്ചിൽ നോക്കി .
സമയം ഒരു മണി ആകുന്നതേയുള്ളു .സുനിലിന്റെ അടുക്കൽ പോകാമെന്ന് വച്ചാൽ അഞ്ചു മണിക്ക് ശേഷമേ ഓഫിസിൽ നിന്നും റൂമിൽ എത്തിച്ചേരുകയുള്ളൂ .ഏകദേശം 12 ലക്ഷം മലയാളികൾ അധിവസിക്കുന്ന ഈ മഹാ നഗരത്തിൽ ഞങ്ങൾ മണിക്കൂറുകളോളം കറങ്ങി നടന്നു .
അവിചാരിതമായി കണ്ട ഒരു മലയാളം ബോർഡ് ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു .വലിയ കോമ്പൗണ്ടും ,അതിനുള്ളിൽ കെട്ടിട സമുച്ചയങ്ങളും . ഞങ്ങൾ ആ ബോര്ഡിനടുത്തേക്ക് ചെന്നു .സൂക്ഷിച്ചുനോക്കി .
“കേരളാ ഹൗസ്!!”
ഡൽഹിയുടെ ഹൃദയഭാഗത്തു തന്നെ.
“എടോ… കേരളാ ഹൗസ് … നമുക്കൊന്ന് മുട്ടിനോക്കിയാലോ?”അലക്സിന്റെ ആകാംഷ നിറഞ്ഞ ചോദ്യം.
“എടോ… ഇതൊക്കെ വലിയ ഉദ്യോഗസ്ഥന്മാർക്കും, മന്ത്രിമാർക്കും വേണ്ടിയുള്ളതായിരിക്കും.” ഞാൻ നിസ്സാരമട്ടിൽ പറഞ്ഞു.
“ഇവിടെ നിറയെ മലയാളികളായിരിക്കും. ആരെങ്കിലും സഹായിക്കാതിരിക്കില്ല .അല്ലെങ്കിൽ തന്നെ കേരളത്തിൽ നിന്നും ഇവിടെവരെ നമ്മൾ സൈക്കിളിൽ വന്നതല്ലേ . എന്തെങ്കിലും പ്രതീക്ഷിക്കാം .” അലക്സ് കുറച്ചുനേരത്തെ മൗനത്തിനു ശേഷം പ്രതീക്ഷ കൈവിടാതെ അഭിപ്രായപ്പെട്ടു .
“എന്നാൽ നോക്കാം … അല്ലേ?” ഞാൻ അലക്സിനെ നോക്കി.
“പിന്നെയല്ലാതെ… പോയാൽ ഒരു വാക്ക് … കിട്ടിയാൽ ഒരു ആന.” അലക്സ് ഫലിതരൂപത്തിൽ പറഞ്ഞു .
ഞങ്ങൾ സൈക്കിൾ ഉരുട്ടിക്കൊണ്ട് സാവധാനം കേരളാ ഹൗസിലേക്ക് പ്രവേശിച്ചു.
Advertisement invite
I Want to Built a House
Email: josemichaelcalicut@gmail.com
WhatsApp: +91 7560 899 479
GOOGLE PAY: +91 921 2025 479
Payoneer : josemichael88245@gmail.com