Prologue

Simple Sense… A Dynamic True Story

Calicut – Kerala – south west of India

“Subra, are you up for a long bicycle ride with me?”

“Where?”

“Far … very far away.”

“What!” Subra’s eyes got widened with surprise. He was nicknamed Godfather.

“Look, Subra, could you ride a bicycle for an entire day, at the very least?” My inquiry prompted him to give me a questioning look.

“Yes, definitely.” A sudden brightness appeared on his face. “I’ve biked for more than a hundred kilometers in a day.”

“No… no, man. not one day, it will be months, maybe a year, maybe even longer.”

“Michael,” he looked at me oddly. “What’re you talking about?”

“Yes, Subra, this is the only way to reach the western world, it’s really a challenge.” I raised my head and looked Subra in his eyes as I explained my whole plan.

I looked at him intently for a moment. But his eyes revealed nothing.

“What do you say, Subra?” I asked him piercingly. “Are you interested in coming to the western world? Do you dare to come with me on an adventure trip?”

There was a long and heavy silence around us.

“Michael, do you think this’ll work out?” Godfather crooned, breaking the silence. “Is it a feasible plan?”

“I’m not sure.” I replied, Looking at to his perplexed eyes. “Just try, that’s all.”

There was a long pause…

I watched Subra, his eyes were fixed on the far end of the great Arabian Sea, and then to the flying seagulls. The sun had almost set, drowning into the depth of the mighty ocean.  Darkness enveloped everything. Our ears were sensed with only the roars of the waves.

“Subra, why are you so silent?” I finally broke the silence.

I saw his lips quivering, struggling to say something.

“Michael, I… I’ll tell you later.”

Simple Sense …. A Dynamic True Story.

ആമുഖം

സുബ്ര, നീ എന്റെ കൂടെ സൈക്കിളിൽ ഒരു ദൂരയാത്രക്ക് വരുന്നോ ?

‘എവിടേക്ക്?’

‘കൂറേ ദൂരത്തേക്ക് ‘

”കൂറേ ദൂരത്തേക്ക് എന്നുവച്ചാൽ …” ഗോഡ്ഫാദർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ കണ്ണുകൾ വിടർന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു.

”നിനക്ക് ഒരു ദിവസം മുഴുവനും സൈക്കിൾ ചവിട്ടുവാൻ കഴിയുമോ?” എന്റെ മറുചോദ്യം സുബ്രൻറെ ആകാംഷ വർധിപ്പിച്ചു .

”ഞാൻ … ഞാൻ … നൂറു കിലോമീറ്റര് വരെ സൈക്കിളിൽ ഒരുദിവസം യാത്ര ചെയ്‌തിട്ടുണ്ട്‌.” തെല്ല് തലയെടുപ്പോടെ സുബ്രമണ്യൻ പെട്ടെന്ന് പ്രതികരിച്ചു .

”ദിവസമല്ല … ദിവസങ്ങളോളം. മാസങ്ങളല്ല … ചിലപ്പോൾ വര്ഷം മുഴുവൻ .”

”മൈക്കിൾ, നീ എന്താണ് പറയുന്നത്!”ഒന്നും മനസിലാകാതെ സുബ്രൻ എന്നെ മിഴിച്ചുനോക്കി.

” അതെ സുബ്ര, യൂറോപ്പിൽ എത്തിച്ചേരുവാൻ ഇതേ ഒരു മാർഗമുള്ളൂ.” എന്റെ പദ്ധതികൾ വിശദമായി പറഞ്ഞുകേൾപ്പിച്ച ശേഷം ഞാൻ സുബ്രയെ നോക്കി .

സുബ്ര ഞെട്ടിത്തരിച്ചു നിൽക്കുകയാണ് . ഒന്നും ഉരിയാടാതെ .

‘എന്താണ് നിന്റെ അഭിപ്രായം. പാശ്ചാത്യാ രാജ്യത്ത് പോകുവാൻ നിനക്ക് താല്പര്യമുണ്ടോ ? എന്റെ കൂടെ ഒരു സാഹസിക യാത്രയിൽ പങ്കുചേരാൻ ധൈര്യമുണ്ടോ …?

ഒരു നീണ്ട നിശബ്ദത .

”അത് … അത് … അത് നടക്കുമോ?” വിശ്വാസം വരാത്തമട്ടിൽ സുബ്രൻ പിറുപിറുത്തു .

”ഒന്നും തീർച്ചയില്ല. ഒന്ന് ശ്രമിച്ചുനോക്കാം, അത്രമാത്രം .”

അവിശ്വനീയമായ ഒരു കാര്യം കേട്ട സുബ്രയുടെ ഉന്തിയ കണ്ണുകളിലേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു .

വീണ്ടും ഒരു നീണ്ട നിശബ്ദത .

ഞാൻ സുബ്രയെ ശ്രദ്ധിച്ചു . അവന്റെ കണ്ണുകൾ അറബിക്കടലിന്റെ നീലിമയിൽ ഉടക്കിനിൽക്കുന്നത് ഞാൻ കണ്ടു . ശേഷം അവന്റെ കണ്ണുകൾ കടൽകാക്കകളിലേക്കായി … സൂര്യൻ അങ്ങ് അറബിക്കടലിൽ മുങ്ങിത്താണിരിക്കുന്നു . ഇരുൾ എല്ലാറ്റിനെയും കടന്നാക്രമിക്കുവാൻ തുടങ്ങിയിരിക്കുന്നു … അപ്പോൾ ഞങ്ങളുടെ കാതുകളിൽ ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു .

”സുബ്രാ … എന്താ ഒന്നും മിണ്ടാത്തത്?” മൗനം അസഹനീയമായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു .

”ഞാൻ … ഞാൻ … പിന്നെ പറയാം.”

1 thought on “<strong>Prologue</strong>”

Leave a Comment

Your email address will not be published. Required fields are marked *