Chapter-15

Simple Sense… A Dynamic True Story

Venlo… The Dutch German border…

All the vehicles crossing the border were checked, and allowed to proceed only after showing their identification.

As I approached the border, I handed my passport to the emigration officer. He carefully examined it, taking note of my bicycle.

“Are you embarking on a grand adventure?” he asked, eyeing my mode of transportation.

“Yeah,” I replied with a sigh. “I’m traveling through Europe on my bicycle.” I glanced at the dividing line on the road as I spoke.

After checking my visa, the officer selected a page and stamped the entry seal.

“Well, enjoy your time in the Netherlands,” he said with a smile as he handed back my passport.

“Thank you, sir,” I responded, returning the smile.

This marked my fifth European country on this journey. I marveled at the surrounding nature, which was shrouded in a thick blanket of fog.

Pushing my bike forward, I felt a special sense of excitement building within me. It gradually enveloped my entire body.

Soon, I spotted a shop and decided to celebrate my entry into a new country. “What should I buy?” I pondered.

Stepping into the shop, I scanned the various items available. There were options like beer, chocolate, yoghurt, and a variety of drinks. My gaze settled on vanilla yoghurt. “That sounds nice, it could be wonderful,” I thought.

I picked up a pack of Drum (mild tobacco) and some cigarette paper, then proceeded to the counter.

“That will be 7.50 Guilder,” the shopkeeper stated, presenting the bill.

“Excuse me, I don’t have Guilders. I only have Deutsche Mark,” I said hopefully.

“No problem at all, I can exchange it,” he replied with a smile, accepting the Deutsche Mark.

I received my change and walked out slowly. The atmosphere was chilly, with bare-branched trees standing silently. The fog seemed to engulf everything in its path.

Approaching my bicycle, I sat on a nearby wooden bench and savored the yoghurt slowly.

“Yes, it’s really good. I’m enjoying it,” I whispered to myself.

Lost in the foggy surroundings, a peculiar sensation began to build inside me. It slowly spread throughout my body, accompanied by a distant song that softly resonated in my ears, carried by the waves through the fog.

I go… where music takes me…

Where Rhythm makes me…

That’s where my destiny … its goanna be…

“Oh… It’s freezing cold,” I remarked, rolling some tobacco in a cigarette paper and lighting it.

Feeling comfortable, I observed the road ahead. People bundled up in thick jackets hurriedly passed by, most of them on bicycles.

I got to my feet slowly, and took my bike and set off.

“Where should I go?” I pondered.

I continued my journey at a leisurely pace along the bicycle path, enjoying the pleasant ride.

Around 4:00 p.m., I arrived in Maastricht, a small and beautiful city located in the Limburg province. The presence of the River Maas enhances the beauty of Maastricht.

 I took a stroll around the city, which gained global attention due to the signing of the Maastricht Treaty during the unification of the European Union. Maastricht is not only one of the oldest cities in the Netherlands but also a hub of arts, culture, and tradition.

The streets of Maastricht were paved with stones, and captivating black stone sculptures adorned many places. The town hall, built in the seventeenth century, and the town hall gate, dating back to the thirteenth century, added to the town’s charm. The view from Vrahot Square was breathtaking, and numerous buildings and monuments showcased the city’s rich historical past and architectural grandeur, reflecting the elegance of art.

The Maastricht streets… Travelers usually called them romantic streets.

 It was the start of Christmas, and it was my first time experiencing a European Christmas. It must be in Netherlands… This was the first time I was getting a chance to celebrate Christmas in a Western country.

“That’s…Where in the Netherlands?” I immersed myself in thoughts.

I met Mr. Harry, the President of Rotary Club of Maastricht, in his Residence.

“Hi, Michael, where are you coming from now?” He asked me as part of the introduction.

“Aachen, Germany,” I replied with a smile.

I sat in the visitor’s room, taking in the surroundings. Decorative plants were placed here and there, and the windows were adorned with white curtains. Everything was perfectly arranged.

Mr. Harry looked at me and asked, “By the way, I’m alone here. Would you like a cup of coffee or something cold?”

“Coffee would be great, sir,” I replied, smiling.

I watched as he made coffee in the coffeemaker. After handing me a cup of coffee, he asked, “You know, Michael, Maastricht is a beautiful place. Where do you plan to go from here?”

“I think the next big city,” I replied, sipping the coffee and glancing at Mr. Harry.

“Well, Michael, what about Eindhoven? It’s a very nice place, an average city,” he suggested.

“Perhaps I will,” I said, feeling the warmth of the coffee.

Mr. Harry observed me for a moment and then asked, “So, I assume you’re from North India?”

I chuckled and replied, “No, no, I’m from the south.”

Lost in thought for a moment, he commented, “I’ve heard a lot about India. There seems to be a stark contrast between the rich and the poor there.”

Continuing the conversation, he said, “India is such a vast and colorful country, whereas the Netherlands is very small.”

“Is that so?” I asked, curiously looking at Mr. Harry.

“Yes, indeed. The Netherlands is quite different. Anyway, we’re going out now. I want to visit my parents and wish them a merry Christmas. You can join me if you’d like,” Mr. Harry suggested with a grin.

“Absolutely,” I happily agreed, placing the coffee cup on the table. “I would love to join you.”

He went inside to change his clothes, and I took the opportunity to look around. The room was adorned in typical Dutch style, with a few paintings on the walls and various wooden furniture pieces.

“Let’s go,” Mr. Harry’s voice brought me back to reality. “It’s already 5:30 p.m., and I’m running late.”

The car entered the main road. It sped through the streets of charming Maastricht City. “Maastricht… she is really fabulous…!” The car passed the city and enter on to the outskirts of Maastricht. There were huge apartment blocks here and there, and lot of typical Dutch houses which were done in bricks.

“Sir, what’s your profession?” I enquired as a part of the conversation.

“Me? Yeah, I’m one of the Directors of a bank.” He said while concentrating on his driving.

After approximately twenty minutes of driving, the car stopped near a large apartment building, at least seven floors high.

Mr. Harry got out of the car. “This is the place. They’ve been waiting for me, and I’m already late.”

 I followed him.

We took the elevator to the fifth floor and walked down the corridor. Mr. Harry paused in front of a door and rang the bell. The door swung open abruptly, revealing an elderly couple.

“Hi… Harry, Oh, my dear son,” both were clutching Mr. Harry’s hands and led him inside.

  I stood there momentarily and then slowly followed them.

The couple continued to cling onto Harry’s arms, competing to speak to him. Harry presented them with flowers and embraced them affectionately, exchanging soft kisses. They were overjoyed to receive the flowers and led him to the dining hall, with my eyes following their every move.

Mr. Harry introduced me to them, saying, “This is Mr. José Michael from India.” However, they paid me little attention, focusing their full attention on their son. They insisted he sit down and served him a variety of his favorite dishes one by one. They had many questions for their son, and I listened intently to their conversation.

After about fifteen minutes, Mr. Harry abruptly stood up, bid them farewell, and left. The couple looked at him with sadness in their eyes, tears welling up slowly. Mr. Harry returned to the car, sat in the driver’s seat, and remained lost in thought, clutching the steering wheel for a long while.

Sensing something amiss, I asked, “Is there a problem?” Mr. Harry let out a deep sigh, his gaze fixed on the distant blue sky.

 “Yes, I think I’m feeling depressed,” he whispered without noticing me. “My wife… we just got divorced.”

“I’m sorry to hear that,” I said sincerely, glancing at his face.

He remained silent for a while longer. Then he started the car and drove towards Maastricht.

The next morning, we had breakfast before reflecting on our previous night spent watching TV. At 9:00 a.m., I embarked on my journey towards the southern part of the Netherlands, heading in the direction of Eindhoven. The atmosphere was foggy and bitterly cold, with people bundled up in heavy jackets and pedestrians walking along the roads. I noticed a significant number of bicycle riders on the road.

“The Netherlands… Is it a place of bicycles?” I wondered.

By noon, I arrived in Eindhoven, an average-sized city. Mr. Harry had provided me with the address of the Rotary in Eindhoven, so I proceeded with a steady pace, admiring the city’s beauty as I searched for the location.

Upon reaching the door, I asked the person who answered, “Mr. Gesen? I’m Michael from India.” I handed him the letter Mr. Harry had given me.

“Come in,” he said after reading the letter and looking at me. “So, you’re on a bicycle trip across Europe. Very nice,” he added, clearly impressed. “Asia-Europe Rotary Friendship Mission.” We engaged in conversation, during which I observed Mr. Gesen. He stood at an impressive height of around six and a half feet, had a lean build, and possessed a confident and outgoing nature.

As we conversed, I expressed my need for work for a few days. Mr. Gesen glanced at me and replied, “Well, that’s not a problem. I can arrange something for you.” He proceeded to inform me about their meeting that day, mentioning that I could meet many people there.

After a moment, he said “Michel, you can stay here,” after that he introduced me to his wife and children.

At 7:00 p.m., we arrived at the Rotary meeting venue, which was set up as a dinner gathering. Mr. Gesen introduced me to some of the club members.

 I glanced around the beautifully lit meeting hall; I noticed the perfectly arranged round tables. During the dinner, I struck up a conversation with the gentleman seated next to me.

“Hello, I’m Bouma.” The man sitting next to me introduced himself. I also exchanged words of introduction.

“Yes, I know.” He said in a whispering tone. “Mr.Gesen told me, yeah, very nice work.” He gave me a warm smile.

The dinner was progressing. There were Dutch cuisine and drinks in front of me.

During the conversation I enquired about Mr. Bouma.

“Me, I’m the Director of D.A.F. trucks…” He said without looking up.

I wondered, DAF trucks… it is famous in Europe.

He became talkative…

“You know, Vietnam War” His face lit up. “I was imprisoned there for five years during the war. I have suffered a lot in my life.”

He started to explain his past. I found it very interesting.

I enjoyed dinner with him.

I watched Mr. Gesen intently. He was really an impressive personality, and his body language and sense of humor attracted the attention of everyone in the hall.

We returned home late in the night.

On the way Mr. Gesen informed me, “Michael, I’ve arranged a job for you at ‘Karpendonske Hoeve,’ a hotel. You can work there for a few days.” He paused for a moment, observing my reaction.

 “I’ll drop you off there tomorrow morning, and you can return home after completing the job.”

I nodded happily and expressed my gratitude to him for his help.

The following morning, Mr. Gesen accompanied me to Karpendonske Hoeve, a hotel located on the outskirts of the city. The hotel had a grand appearance, resembling an old palace, surrounded by lush trees. It showcased the Dutch charm in all its glory.

My assigned task was dishwashing, immersing plates in hot water to clean them.

 I had a fellow co-worker, a young lady named Miss Bianca, who was a student and also worked part-time at the hotel.

“Hi… You’re new to the job?” she greeted me with a radiant smile.

“Yes,” I introduced myself and replied, “It’s just for three or four days.”

Miss Bianca worked with enthusiasm, radiating cheerfulness to everyone around her.

 I observed her, I couldn’t help but notice her beauty. She wore tight-fitting jeans and a white T-shirt, which accentuated her well-proportioned figure. Her walk was captivating, accompanied by shoulder-length blonde hair that gracefully swayed.

We shared many light-hearted moments as we worked together, making it an enjoyable experience.

“Michael, shall we have lunch?” she asked, glancing at her wristwatch and then at me.

“Okay,” I smiled and nodded in agreement.

We made our way to the staff dining room, where I noticed several people, mostly young women, seated there. Miss Bianca leaned in and whispered, “It’s self-service.”

There was an array of food available, including bread, meat, sausages, soup, and various other dishes. I opted for bread and meat.

“Michael, how do you find Dutch food?” Miss Bianca asked as she sat next to me.

“It’s quite nice,” I replied, tasting the food.

At that moment, a lady named Edith joined us, taking a seat beside me.

“Hi,” I greeted her warmly with a smile.

“Hi, I’m Edith,” she introduced herself with a friendly smile.

We engaged in conversation while enjoying our meal. During the course of our conversation, Edith kindly offered to pour me a cup of coffee.

“Coffee, please,” I responded, looking at her with a soft smile.

After we finished our meal, we bid each other farewell with warm hearts.

On the third day, after lunch, Edith approached me for a friendly chat. Towards the end of our conversation, she asked, “Would you like to see the wine store? It’s in the cellar, and I need to fetch some bottles from there.”

“That sounds nice, definitely,” I replied, looking at her with a smile.

I followed her lead.

Observing Edith as we walked, I couldn’t help but notice her attractive features, soft blonde hair, and stunning beauty.

We descended the stairs and reached the cellar. Opening the cellar door, we stepped inside and switched on the light.

 The atmosphere was cool, and a profound silence enveloped the cellar. Gradually, a distinct aroma reached my nostrils. Glancing around, I discovered a collection of aged wines and other beverages, some of which were over fifty years old or even older.

Edith enthusiastically explained the various items in the collection, and I listened with excitement.

 At one point, our bodies unintentionally brushed against each other. I felt a sudden electric spark between us. Turning towards her, I noticed her wide-open eyes and eager expression. For a brief moment, we forgot everything else. Our hands moved instinctively, as if driven by an external force.

Suddenly, we heard someone entering, causing us to quickly separate.

Climbing the stairs back up, I stole a glance at Edith, whose face was flushed with a rosy hue.

I worked at Karpendonske Hoeve for four days and earned enough money. It was my first job experience in Europe, and I felt a comforting warmth in the Netherlands. There was something special about the place—a perpetual sense of happiness seemed to dance around me.

I grew fond of Eindhoven, finding it to be a delightful city with friendly people. Yes, there was a distinct feeling, a sensation I had never experienced before.

My inner voice persistently whispered to me that I should spend the winter in Eindhoven.

I bid farewell to Mr. Gesen. As fog blanketed the surroundings and the cold air chilled me to the bone, I wandered aimlessly through the main streets of Eindhoven.

 Pedestrians filled the streets, bundled up in heavy winter jackets, with their heads and hands tucked away.

Seeking refuge from the cold, I entered a pub and took a seat at the counter. Glancing around, I noticed that it was crowded, predominantly occupied by women.

“One beer, please,” I requested from the smiling girl behind the counter.

I settled in and savored the warmth of the pub. From a corner of the establishment, I heard the gentle sound of a song gradually reaching my ears.

Wish I could carry your smile in my heart…

In time when my life seems too low…

I want you to come back… and carry me home…

I’m so lost without you…

Taking a glance around, I noticed that everything had a typical Dutch style. Dim lights illuminated the surroundings, and the furniture predominantly consisted of wooden pieces. Additionally, scattered throughout were some antique items hanging on the walls.

“I feel much better now, so warm,” I thought to myself.

I took out the Rotary directory and turned the pages

Rotary club of Eindhoven

Secretary, Mr. Brouwer,

Broere laan-16, Eindhoven,

“Excuse me, miss,” I called out with a smile, getting the attention of the girl behind the counter. “Could you please tell me where Broere laan is?”

She responded with a gentle smile, “It’s not too far. Let me explain the directions to you.”

After finishing my glass, I left the pub.

 A slight breeze blew, intensifying the coldness in the air. I retrieved my bicycle and began riding in the direction indicated. Along the way, I hoped to ask someone for the exact address. As I surveyed my surroundings, darkness was gradually spreading, accompanied by the thick fog that hung in the atmosphere.

The road appeared deserted, devoid of any passersby. However, my attention was drawn to a person standing near his car, engaged in some repairs, a short distance away. I approached him slowly.

“Excuse me, sir,” I said, stopping my bike next to him. “If you don’t mind, could you help me find this address?”

“Broere laan…” He observed me for a moment and then replied, “Yes, I know that address very well. Just continue straight ahead and take the left turn,” he explained.

Following his directions, I continued on my way. However, with darkness encompassing the surroundings and realizing it wasn’t ideal to search for the house at this hour, I decided to postpone it until the next morning.

I rode a little further, taking in the vast flatlands of the Netherlands. The persistent chilly wind made me feel uneasy. Finally, I stumbled upon a meadow.

“Yes, this seems perfect,” I thought to myself.

Parking my bike in the meadow, I laid out my sleeping bag under a tree and crawled inside. Despite the protective covering, the piercing cold of December seeped through. The wintry chill in the air made me sense that Christmas was approaching, and I realized that preparations were underway to welcome the festive season.

“Yes, I’ve made up my mind to spend the winter here in Eindhoven,”

Gradually, a distinct sensation began to emerge within me. I closed my eyes tightly and lay down in silence. Even then, I could hear echoes of a melodious song resonating softly in the air.

…Bells ring… are you listening….

In the lane… snow is drizzling…

A beautiful sight… we are happy tonight…

Walking in a winter wonders land.

Advertisement invite

I Want to Built a House

Email: josemichaelcalicut@gmail.com 

WhatsApp: +91 7560 899 479

GOOGLE PAY: +91 921 2025 479

Payoneer : josemichael88245@gmail.com

Simple Sense… A Dynamic True Story

ചാപ്റ്റർ -15

Venlo … ഡച്ച് -ജർമ്മൻ ബോർഡർ …

അതിർത്തി കടന്നുവരുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് ഐഡന്റിഫിക്കേഷൻ കാർഡ് കാണിച്ച ശേഷം കടത്തിവിടുന്നു .

ഞാൻ പാസ്പോര്ട്ട് ഒരു ഡച്ച് എമിഗ്രേഷൻ ഓഫീസറെ ഏൽപിച്ചു .എൻറെ സൈക്കിൾ ശ്രദ്ധിച്ചുകൊണ്ട് അദ്ദഹം അന്വേഷിച്ചു .

“വലിയ യാത്രയിലാണ് എന്ന് തോന്നുന്നു?”

“അതെ .. Travelling Europe on bicycle… റോഡിന്റെ കുറുകെ ഇട്ടിരിക്കുന്ന ക്രോസ്സ്‌ ബീം ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

വിസ പരിശോധിച്ചു . അതിനുശേഷം ഒരു പേജ് തിരഞ്ഞെടുത്ത് എൻട്രി സീൽ പതിച്ചശേഷം പാസ്പോര്ട്ട് തിരികെ തന്നു .

Have a nice time in Netherlands…” ഓഫീസർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

Thank you… Sir. ഞാൻ ആ ഡച്ച് ഓഫീസറെ വിഷ് ചെയ്‌തുകൊണ്ട്‌ മുന്നോട്ട് നീങ്ങി.

എന്റെ യാത്രയിലെ അഞ്ചാമത്തെ യൂറോപ്യൻ രാജ്യം .എങ്ങും കോട മൂടികെട്ടിയിരിക്കുന്നു .ആ മൂടിക്കെട്ടിയ കാലാവസ്ഥയിലും ഒരു പ്രത്യേകമായതെന്തോ  എന്നെ വലയം ചെയ്തിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു .

ഞാൻ മുമ്പിൽകണ്ട ഷോപ്പിലേക്ക് നീങ്ങി .പുതിയ ഒരു രാജ്യത്തേക്ക് പ്രവേശിച്ചതല്ലേ  ? എന്തെങ്കിലും കഴിക്കണം .

ഷോപ്പിനകത്തേക്ക് കയറി ചുറ്റിനും കണ്ണോടിച്ചു .” എന്താണ് വാങ്ങിക്കേണ്ടത് ?”

ബീയർ , ചോക്ലേറ്റ് , യോഗാർട്ട് , കൂടാതെ പല വിധത്തിലുള്ള വേറെയും ഡ്രിങ്ക്സ് .

എന്റെ ശ്രദ്ധ ഒരു വാനില യോഗാർട്ടിൽ പതിഞ്ഞു .”ഓ … ഇതുമതി . കഴിക്കുവാൻ വളരെ രുചികരമായിരിക്കും .

ഒരു Drum(Mild Tobacco packet) ഉം കൂടാതെ ഒരു സിഗരറ്റ് പേപ്പറും എടുത്തുകൊണ്ട് ഞാൻ കൗണ്ടറിലേക്ക് നടന്നു .

“7.50 guilden ” ഷോപ്പകീപ്പർ ബില്ല് തന്നുകൊണ്ട് പറഞ്ഞു.

“എന്റെ പക്കൽ ഡോയ്ഷ് മാർക്ക് മാത്രമേ ഉള്ളൂ.” ഞാൻ ഷോപ്പ് കീപ്പറെ ശ്രദ്ധിച്ചുകൊണ്ട്  പറഞ്ഞു .

Oh… It’s okay… ഞാൻ മാറ്റിതരാം.” അയാൾ ഡോയ്ഷ് മാർക്ക് കൈപറ്റിക്കൊണ്ട് പുഞ്ചിരിച്ചു .

ബാക്കി വാങ്ങിയതിന് ശേഷം സാവധാനം പുറത്തേക്ക് നടന്നു .നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് . മരങ്ങൾ ഇലപൊഴിഞ്ഞു നിൽക്കുന്നു . തികച്ചും മൂടിക്കെട്ടിയ  കാലാവസ്ഥ .

ഞാൻ സാവധാനം സൈക്കിളിന്റെ അരികിലേക്ക് വന്നു .റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന മരബെഞ്ചിൽ  ഇരുന്നുകൊണ്ട് യോഗാർട്ട് സാവധാനം നുണഞ്ഞുകൊണ്ടിരുന്നു .

നല്ല രുചി . ഞാൻ നെതെര്ലാന്ഡ്സിന്റെ വിദൂരതയിലേക്ക് ശ്രദ്ധിച്ചുകൊണ്ട് അങ്ങിനെ ഇരുന്നു .ഒരു പ്രത്യേക അനുഭൂതി എന്നിൽ വലയം ചെയ്യുന്നതായി എനിക്ക്  അനുഭവപ്പെട്ടു . എവിടെനിന്നോ ഒരു സംഗീതത്തിന്റെ അലയൊലികൾ  ആ മഞ്ഞുമൂടിയ അന്തരീക്ഷത്തിലൂടെ വളരെ നേർത്ത ശബ്ദത്തിൽ  എന്റെ കര്ണപുടങ്ങളിൽ പതിഞ്ഞുകൊണ്ടിരുന്നു .

I go… where music takes me…

Where Rhythm makes me…

That’s where my destiny … its goanna be…

നല്ല തണുപ്പ് . ഒരു സിഗരറ്റ് പേപ്പറെടുത്ത് അതിൽ കുറച്ചു പുകയില തിരുകി  ചുരുട്ടി ലൈറ്റർ എടുത്ത്  കത്തിച്ചു .

തണുപ്പിൽ നിന്ന് തെല്ല് ആശ്വാസം ലഭിച്ചതുപോലെ … ഞാൻ റോഡിലേക്ക് ശ്രദ്ധിച്ചു .

ജനങ്ങൾ ശരീരത്തെ ജാക്കറ്റുകൊണ്ട് പൊതിഞ്ഞു വളരെവേഗത്തിൽ നടക്കുന്നു  .

ഞാൻ സാവധാനം എഴുന്നേറ്റ് സൈക്കിൾ എടുത്തുകൊണ്ട് മുന്നോട്ട് നീങ്ങി .

“എവിടേക്കാണ് പോകേണ്ടത്?”

അരിക്‌ചേർന്നുള്ള സൈക്കിൾ പാതയിലൂടെ ഞാൻ അങ്ങിനെ നീങ്ങി . വളരെ സുഖകരമായ യാത്ര .

നാല് മണിയോടെ Maastricht എന്ന സിറ്റിയിൽ എത്തിച്ചേർന്നു .വളരെ മനോഹരമായ സിറ്റി .നെതെര്ലാന്ഡ്സിലെ Limpurg പ്രൊവിൻസിൽ പെട്ടത് . Mause. നദി Maastricht ൻറെ ഭംഗി പതിൻമടങ്ങ് വർധിപ്പിക്കുന്നു .

ഞാൻ Maastricht ലൂടെ കറങ്ങിനടന്നു .യൂറോപ്യൻ യൂണിയന്റെ ഏകീകരണത്തിനായുള്ള  Maastricht ഉടമ്പടിയിൽ ലോകശ്രദ്ധ ആകർഷിച്ച  സ്ഥലം . നെതെര്ലാന്ഡ്സിലെ ഒരു പുരാതന സിറ്റി .പാരമ്പര്യത്തിന്റെയും , ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രം .

എവിടെ നോക്കിയാലും കരിങ്കൽ പാകിയ മനോഹരമായ റോഡുകൾ, റോഡിൻറെ പല ഭാഗങ്ങളിലും കരിങ്കൽ തീർത്ത വശ്യമായ ശിൽപങ്ങൾ .വശ്യമനോഹരമായ Maastricht സിറ്റി .പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത  ടൗൺഹാൾ . പതിമൂന്നാം നൂറ്റാണ്ടിൽ പണിത ടൗൺ ഗേറ്റ്. Vrahot Square ൽ നിന്നുള്ള മനോഹരമായ കാഴ്ച്ച. കൂടാതെ ചരിത്രം ഉറങ്ങുന്ന ശില്പചാരുത തുളുമ്പുന്ന കെട്ടിടങ്ങൾ Maastricht തെരുവിനെ പൊതുവെ റൊമാന്റിക് സ്ട്രീറ്റ്  എന്ന് സഞ്ചാരികൾ വിളിക്കുന്നു .

ക്രിസ്തുമസ്സിന്റെ ആരംഭമായിരിക്കുന്നു .ആദ്യത്തെ യൂറോപ്യൻ ക്രിസ്തുമസ് . അത് നെതെര്ലാന്ഡ്സിൽ  തന്നെ ആയിരിക്കും .ജീവിതത്തിൽ ആദ്യമായാണ് ഒരു വെസ്റ്റേൺ  രാജ്യത്തിൽ ക്രിസ്തുമസ് ആഘോഷിക്കാൻ അവസരം കൈവന്നിരിക്കുന്നത് .

“അത് നെതെര്ലാന്ഡ്സിൽ എവിടെവച്ചായിരിക്കും?” ഞാൻ ചിന്തയിലാണ്ടു .

’Mr. Harry. റോട്ടറി ക്ലബ് പ്രസിഡന്റ് . ഞാൻ വസതിയിലെത്തി അദ്ദേഹത്തെ പരിചയപ്പെട്ടു  .

“ഹായ്, മൈക്കിൾ, ഇപ്പോൾ എവിടെനിന്നാണ് വരുന്നത്?” പരിചയപെടലിന്റെ ഭാഗമെന്നോണംMr. Harry പുഞ്ചിരിയോടെ തിരക്കി.

’Aachen… Germany’’ ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ വിസിറ്റിംഗ് ഹാളിൽ ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അങ്ങിനെ ഇരുന്നു . തൂവെള്ള കാർട്ടനിട്ട  ജനവാതിലിൽ അവിടെയവിടെയായി അലങ്കാര ചെടികൾ  . എല്ലാം വളരെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു .

“ഞാൻ ഇവിടെ ഒറ്റക്കാണ്. എന്താണ് കഴിക്കുവാൻ വേണ്ടത് ? കോഫി , സോഫ്റ്റ് ഡ്രിങ്ക്സ് ?” എന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു .

“കോഫി …” ഞാൻ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.

അദ്ദേഹം കോഫീ മേക്കറിൽ കോഫി തയാറാക്കുന്നത് ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു .

മൈക്കിൾ… Maastricht വളരെ ഭംഗിയുള്ള സ്ഥലമാണ് . പിന്നെ … ഇവിടെനിന്ന് എവിടേക്കാണ് പോകുന്നത് ? കോഫീ കപ്പ് കൈമാറിക്കൊണ്ട് മിസ്റ്റർ ഹാരി  അന്വേഷിച്ചു .

“അടുത്ത വലിയ സിറ്റി.” കോഫീ നുകർന്നുകൊണ്ട് ഞാൻ പറഞ്ഞു .

’Eindhoven!” ഹാരി എടുത്തുചോദിച്ചുകൊണ്ട് തുടർന്നു .

Eindhoven വളരെ നല്ല സ്ഥലമാണ്. അത്യാവശ്യം വലിയ സിറ്റി .

“അതെ, എനിക്ക് Eindhoven ലേക്ക്   തന്നെ പോകണം.” കോഫിയുടെ ചൂട് ശരീരത്തിൽ ഏൽപിച്ച സുഖം അനുഭവിച്ചുകൊണ്ട്  ഞാൻ പറഞ്ഞു .

“”Are you from North India!! Mr. Harry, എന്നെ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു.

’No, I’m from South… ഞാൻ പെട്ടെന്ന് പറഞ്ഞു.

“ഞാൻ ഇന്ത്യയെ കുറിച് വളരെയധികം കേട്ടിട്ടുണ്ട്. അവിടെ പാവപ്പെട്ടവരും പണക്കാരും  തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ് .

ഹാരി തുടർന്നു … India, a big country. Netherlands. A small one.

“അതെയോ?” ഞാൻ ചോദ്യഭാവത്തിൽ മിസ്റ്റർ ഹാരിയെ നോക്കി .

’Yes, yes… Netherlands a small county, anyway…  നമ്മൾ ഇപ്പോൾ പുറത്തേക്ക് പോകുന്നു. എന്റെ പേരൻസിനെ കാണുവാൻ. ക്രിസ്ടമാസ് ഇവ് പ്രമാണിച്ച് .മൈക്കിളും വരണം .” മിസ്റ്റർ ഹാരി ചുമൽ വെട്ടിച്ചുകൊണ്ട് എന്നെ നോക്കി .

“താങ്കളുടെ കൂടെ വരുന്നതിൽ എനിക്ക് സന്തോഷം തന്നെ.” ഞാൻ കോഫി കപ്പ്  താഴെ വെക്കുന്നതിനിടയിൽ  പറഞ്ഞു .

അദ്ദേഹം എഴുന്നേറ്റ് ഡ്രസ്സ് മാറുവാൻ അകത്തേക്ക് പോയി . ഞാൻ അവിടമാകെ കണ്ണോടിച്ചുകൊണ്ട് അങ്ങിനെ ഇരുന്നു .

ടിപ്പിക്കൽ ഡച്ച് സ്റ്റൈലിൽ റൂം അലങ്കരിച്ചിരിക്കുന്നു .ചുവരിൽ പല ഇടങ്ങളിലായി  ആര്ട്ട് ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു .കൂടാതെ പലതരം മരത്തിന്റെ  ഫർണിച്ചറുകൾ റൂമിൻറെ പല കോണിലും വച്ചിരിക്കുന്നു .

“എന്നാൽ ഇറങ്ങുകയല്ലേ? ഇപ്പോൾ സമയം 5:30.p.m. ഞാൻ പുറപ്പെടുവാൻ വൈകിയിരിക്കുന്നു .” ഡ്രസ്സ് മാറി പുറത്തേക്ക് വന്നുകൊണ്ട് മിസ്റ്റർ ഹാരി പറഞ്ഞു .

കാർ പ്രധാന റോഡിലേക്കിറങ്ങി . അത് Maastricht തെരുവീഥികളിലൂടെ വേഗത്തിൽ പോയിക്കൊണ്ടിരുന്നു Maastricht എത്ര മനോഹരം . ഞങ്ങളുടെ കാര് സിറ്റി പിന്നിട്ട് ഗ്രാമപ്രദേശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരുന്നു .ചിലയിടങ്ങളിൽ വലിയ ഫ്ലാറ്റ് സമുച്ഛയങ്ങൾ .ഡച്ച് വീടുകൾ , എല്ലാത്തിനും ഒരേ സ്റ്റൈൽ . ഇഷ്ടികയിൽ മെനഞ്ഞെടുത്തത് .

“താങ്കളുടെ പ്രൊഫഷൻ!” ഞാൻ യാത്രക്കിടയിൽ അന്വേഷിച്ചു .

’I’m one of the Director of a bank’’ മിസ്റ്റർ ഹാരി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

ഇരുപത് മിനിറ്റ് യാത്ര . കാർ ഒരു വലിയ ഫ്ളാറ്റ് സമുച്ചയത്തിന് സമീപം വന്നുനിന്നു .ഏകദേശം ഏഴ് നിലകളെങ്കിലും കാണും .

“ഇവിടെയാണ് എന്റെ മാതാപിതാക്കൾ താമസിക്കുന്നത്.” കാറിൽ നിന്ന് ഇറങ്ങിക്കൊണ്ട് ഹാരി തുടർന്നു  .

“അവർ കാത്തിരിക്കുന്നുണ്ടാകും. ഇപ്പോൾത്തന്നെ അരമണിക്കൂർ താമസിച്ചു ..” ഞാൻ അദ്ദേഹത്തെ അനുഗമിച്ചു .

ലിഫ്റ്റ് വഴി അഞ്ചാം നിലയിൽ എത്തി . നീണ്ടുകിടക്കുന്ന ഫ്ളാറ്റ് .ഹാരി ഒരു ഡോറിന്റെ മുൻപിലെത്തി  .കോളിങ് ബില്ലിൽ വിരലമർത്തി .

പെട്ടെന്ന് ഡോർ തുറക്കപ്പെട്ടു .

രണ്ടു വൃദ്ധ ദമ്പതികൾ പുറത്തേക്ക് ധൃതിയിൽ വന്നു .

‘’Hi, Harry… Oh… my dear son…’’

അവർ രണ്ടുപേരും ഹാരിയുടെ കരങ്ങളിൽ തൂങ്ങിക്കൊണ്ട് അദ്ദേഹത്തെ അകത്തേക്ക് നയിച്ചു .

ഞാൻ ഒരുനിമിഷം അവിടെത്തന്നെ നിന്നു . ശേഷം സാവധാനം അകത്തേക്ക് കയറി .

രണ്ടുപേരും ഹാരിയുടെ കൈകൾ വിടുന്നില്ല .അവർ മകന്റെ അടുക്കൽ സംസാരിക്കാൻ മത്സരിക്കുന്നു .

ഹാരി കൈയിലിരിക്കുന്ന പൂക്കൾ അവർക്ക് നൽകി .രണ്ടുപേരെയും കെട്ടിപിടിച്ച് ഉമ്മ നൽകി .

അവർ ഹാരിയെ ഡൈനിങ് ഹാളിലേക്ക് നയിച്ചു .ഞാനും അവരെ അനുഗമിച്ചു .

’Mr. Michael from India.’’ ഹാരി എന്നെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

പക്ഷെ അവർ എന്നെ ശ്രദ്ധിക്കുന്നില്ല .അവർക്ക് വേണ്ടത് മകന്റെ സാമിപ്യം മാത്രം .ഡൈനിങ് ടേബിളിലെ കസേരയിൽ ഹാരിയെ ഇരുത്തിയശേഷം ഓരോ വിഭവങ്ങൾ എടുത്ത്  കഴിക്കുവാൻ അവർ നിർബന്ധിച്ചുകൊണ്ടിരുന്നു .അവർക്ക് ആ  മകനിൽനിന്ന് എന്തെല്ലാമോ അറിയുവാനുള്ള വെമ്പലായിരുന്നു .

ഞാൻ അവരുടെ സംഭാഷണങ്ങൾ കൗതുകത്തോടെ നോക്കികൊണ്ടിരുന്നു .ഏകദേശം  പതിനഞ്ചു മിനിറ്റ് , ഹാരി എഴുന്നേറ്റ് അവരോട് യാത്ര പറയുന്നതും ,അവർ നിരാശയോടെ മകനെ  നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു .അവരുടെ കണ്ണുകളിൽ നിന്നും  കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു .

“അത് സമ്പന്നതയുടെ ദുഖമായിരുന്നോ !!” ഞാൻ ഒരുവേള ചിന്തിച്ചുപോയി .

ഞങ്ങൾ തിരികെ കാറിനരികിലെത്തി .ഹാരി സ്റ്റീയറിങ് വീലിൽ പിടിച്ച് എന്തോ  ആലോചിച്ചുകൊണ്ട് അങ്ങിനെ ഇരിക്കുന്നു .

“എന്തെങ്കിലും പ്രശ്നമുണ്ടോ?” ഞാൻ വെറുതെ അന്വേഷിച്ചു .

ഹാരി നെടുത്തായി ഒന്ന് നിശ്വസിച്ചു .അദ്ദേഹത്തിന്റെ മിഴികൾ അങ്ങ് ദൂരെ എവിടേയോ ഉടക്കിനിൽക്കുന്നു .

yes, ഞാൻ ദുഖിതനാണ്. My wife… just divorced.’’

ഹാരി എന്നെ ശ്രദ്ധിക്കാതെ പിറുപിറുത്തു .

’I’m sorry…’’ ഞാൻ ഹാരിയുടെ ദുഃഖം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

ഹാരി കുറച്ചുനേരം കൂടി അതേ രീതിയിൽ മൗനമായി ഇരുന്നു . അതിനുശേഷം കാർ  സാവധാനം സ്റ്റാർട്ട് ചെയ്‌തു . ഞങ്ങളുടെ കാര് Maastricht സിറ്റി ലക്ഷ്യമാക്കി  നീങ്ങിക്കൊണ്ടിരുന്നു .

അടുത്ത പ്രഭാതം … ഞാൻ ഹാരിയുടെ കൂടെ പ്രഭാത ഭക്ഷണം കഴിച്ചു .തലേന്ന് രാത്രി ഞങ്ങൾ കുറേനേരം  T V  കണ്ടു .കൂട്ടത്തിൽ ഡിവോഴ്‌സിന്റെ കാര്യങ്ങളും  സംസാര വിഷയമായി .ഞാനും ഇദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു .

രാവിലെ ഒമ്പത് മണി . ഞാൻ Maastricht ൽ  നിന്ന് നെതെര്ലാന്ഡ്സിന്റെ സൗത്ത് ഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന  Eindhoven ലേക്ക് പുറപ്പെട്ടു .മൂടിയ കാലാവസ്ഥ  കൂടാതെ നല്ല തണുപ്പും .റോഡിൽ ധാരാളം സൈക്കിൾ യാത്രക്കാർ  ഇടതടവില്ലാതെ  യാത്രചെയ്തുകൊണ്ടിരിക്കുന്നു .

“വളരെയധികം സൈക്കിളുകൾ … നെതർലൻഡ്‌സ്‌ സൈക്കിളുകളുടെ രാജ്യമാണോ?”

ഉച്ചയോടെ ഞാൻ Eindhoven ൽ  പ്രവേശിച്ചു .അത്യാവശ്യം വലിയ സിറ്റി .ഹാരി Eindhovenൽ ഒരു വിലാസം എനിക്ക് തന്നിരുന്നു .

Eindhoven ൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് വിലാസം തിരഞ്ഞു സിറ്റിയിൽകൂടി ഞാൻ സാവധാനം നീങ്ങി.

Mr. Gesen…? വീടിന്റെ ഡോർ തുറന്ന് പുറത്തേക്കുവന്ന വ്യക്തിയോട് ഞാൻ ചോദിച്ചു.

‘’I’m Michael from India’’ ഹാരി തന്ന ലെറ്റർ അദ്ദേഹത്തെ ഏല്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

‘’Come in…’’

‘’So, you are on a bicycle trip in Europe. Very nice. Asia-Europe rotary friendship mission’’ അദ്ദേഹം തെല്ല് ഇമ്പ്രസിവ് ആയ രീതിയിൽ പറഞ്ഞു.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു .

ഞാൻ മിസ്റ്റർ Gessen നേ  ശ്രദ്ധിച്ചു .നല്ല ഉയരം , മെലിഞ്ഞ പ്രകൃതി , പ്രത്യേക സംസാരരീതി ,ആരെയും കൂസാത്ത പ്രകൃതം .

‘’Mr. Gessen ഫിലിപ്സിലെ ഫാർ ഈസ്റ്റേൺ റീജിയൻ ഡയറക്ടർ.

സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു .”എനിക്ക് കുറച്ചുദിവസം എന്തെങ്കിലും ഒരു ജോലി  വേണം .”

അദ്ദേഹം എന്നെ നോക്കി എന്നിട്ട് തുടർന്നു… ‘’That doesn’t matter.

‘’I will do something for you.’’

“ഇന്ന് വൈകീട്ട് ഞങ്ങളുടെ ക്ലബ് മീറ്റിംഗ്. മൈക്കിളിന് വളരെ പേരെ അവിടെ പരിചയപ്പെടാം .” അദ്ദേഹം തുടർന്നു .”തങ്ങൾക്ക് ഇവിടെ താമസിക്കാം .”

അദ്ദേഹം ഭാര്യയേയും മകളെയും പരിചയപ്പെടുത്തി .

7:00. p.m. ഞങ്ങൾ റോട്ടറി മീറ്റിംഗ് സ്ഥലത്ത് എത്തിച്ചേരുന്നു. സാമാന്യം വലിയ റോട്ടറി ക്ലബ് ആണെന്ന് തോന്നി .ഡിന്നർ മീറ്റിംഗ് Mr. Gessen എന്നെ ചില ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.

“റോട്ടറിയൻസ് … വലിയ റൌണ്ട് മേശക്ക് ചുറ്റും സ്ഥലം പിടിച്ചിരിക്കുന്നു. ഞാനും അവരുടെ ഇടയിൽ ഇടം കണ്ടെത്തി .

’Hello… I am Bouma…’’ അടുത്തിരുന്ന വ്യക്തി സ്വയം പരിചയപ്പെടുത്തി.

ഞാനും എന്നെ പരിചയപ്പെടുത്തി .

“എനിക്കറിയാം … മിസ്റ്റർ ഗീസെൻ പറഞ്ഞിരുന്നു I’m very much impressed about your cycling.’’ Mr. Bouma എന്നെ ശ്രദ്ധിച്ചുകൊണ്ട് പതിയെ പറഞ്ഞു.

ഡിന്നർ പുരോഗമിക്കുന്നു .എന്റെ മുൻപിൽ ഡ്രിങ്ക്‌സും ഡച്ച് വിഭവങ്ങളും നിറഞ്ഞു .

സംസാരത്തിനിടയിൽ ഞാൻ Mr. Bouma യെക്കുറിച്ച് അന്വേഷിച്ചു.

‘’Me…? I’m. Director of DLF Trucks

എനിക്ക് ആച്ഛര്യം തോന്നി .യൂറോപ്പിലെ വലിയ ട്രക്ക് കമ്പനിയുടെ ഡയറക്ടർ .

അദ്ദേഹം വാചാലനായി .

’You know… Did you hear about Vietnam war…  യുദ്ധക്കാലത്ത് അഞ്ചു വര്ഷം ഞാൻ അവിടെ തടവിലായിരുന്നു . ഞാൻ ജീവിതത്തിൽ വളരെ കഷ്ടപെട്ടിട്ടുണ്ട് .”

അദ്ദേഹം എന്റെ അടുക്കൽ പൂർവകാല കഥകൾ വിവരിച്ചുകൊണ്ടിരുന്നു .

എനിക്കും അത് കേൾക്കുവാൻ വളരെ കൗതുകം തോന്നി .

ഡിന്നർ മീറ്റിംഗ് … ഞാൻ അദ്ദേഹത്തോടൊപ്പം പങ്കിട്ടു .

മീറ്റിംഗിനിടയിൽ ഞാൻ മിസ്റ്റർ ഗീസനെ ശ്രദ്ധിച്ചു . ശരിക്കും ഒരു വ്യക്തിത്വത്തിന്റെ  ഉടമ .വർത്തമാനങ്ങളും തമാശകളും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും  വിധത്തിലായിരുന്നു .

ഡിന്നർ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു .

“മൈക്കിൾ, ഞാൻ തങ്ങൾക്ക് ഒരു ജോലി ഏർപ്പാടാക്കിട്ടുണ്ട്. Krpendonske Hoeve ൽ . ഒരു ഹോട്ടൽ അവിടെ കുറച്ചുദിവസം ജോലി നോക്കൂ .” മിസ്റ്റർ ഗീസെൻ എന്നെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

അദ്ദേഹം തുടർന്നു …

“നാളെ രാവിലെ ഞാൻ അവിടെ ഡ്രോപ്പ് ചെയാം. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരൂ .

ഞാൻ നന്ദി സൂചകമായി തലയാട്ടി .

അടുത്ത പ്രഭാതം … മിസ്റ്റർ ഗീസെൻ എന്നെ Karpendonske Hoeve ൽ കൊണ്ടുപോയി . Eindhoven സിറ്റിയിൽ നിന്നും കുറച്ചുമാറി ധാരാളം മരങ്ങളാൽ അലംകൃതമായ ഒരു പുരാതന കൊട്ടാരം കണക്കെ തോന്നിപ്പിക്കുന്ന Karpendonske Hoeve. ഡച്ച് പ്രൗഢി എടുത്തുകാണിക്കും വിധം അങ്ങിനെ നിലകൊള്ളുന്നു .

എനിക്ക് അവിടെ ലഭിച്ച ജോലി ഡിഷ് വാഷിംഗ് .

ചൂടുവെള്ളത്തിൽ കിടക്കുന്ന പ്ലേറ്റുകൾ കഴുകി എടുക്കുക .

എനിക്ക് ഒരു കൂട്ടുണ്ടായിരുന്നു . മിസ് ബിയാങ്ക . ഒരു കോളേജ് വിദ്യാർത്ഥി .

“ഹായ്, പുതുതായി ജോലിക്ക് വന്നതാണോ?” മിസ് ബിയാങ്ക വിടർന്ന കണ്ണുകളോടെ എന്നെ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു .

“അതെ, മൂന്നോ, നാലോ, ദിവസം.” എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഞാൻ പറഞ്ഞു  .

എല്ലാവരുമായി തമാശ പങ്കിട്ടുകൊണ്ട് ചുറുചുറുക്കോടെ ജോലിചെയ്യുന്ന ബിയാങ്ക .

ഞാൻ അവളെ ശ്രദ്ധിച്ചു . കാണുവാൻ വളരെ ഭംഗിയുള്ള യുവതി . വളരെ ഇറുകിയ  ജീൻസ്‌ ധരിച്ചിരിക്കുന്നു .വെളുത്ത ബനിയനും . പാകത്തിന് ശരീരമുള്ള  അവൾക്ക് ആ ഡ്രസ്സ് നല്ലവണ്ണം ചേരുന്നുണ്ട് . കഴുത്തുവരെയുള്ള ബ്ലോണ്ട്  മുടി ഇടക്ക് ചലിപ്പിച്ചുകൊണ്ടുള്ള നടത്തം .

ജോലിക്കിടയിൽ ഓരോ തമാശകൾ … സമയം പോകുന്നത് അറിയുന്നേ ഇല്ല .

“മൈക്കിൾ … വരൂ, നമുക്ക് ലഞ്ച് കഴിക്കാം.” വാച്ചിൽ ശ്രദ്ധിച്ചുകൊണ്ട് ബിയാങ്ക പറഞ്ഞു .

“ഓക്കേ. ഞാൻ സമ്മതഭാവത്തിൽ തലകുലുക്കി .

ഞങ്ങൾ ജോലിക്കാർക്ക് വേണ്ടിയുള്ള ഡൈനിങ് റൂമിലെത്തി .ധാരാളം പേർ അവിടെ ഇരിക്കുന്നത്  ഞാൻ ശ്രദ്ധിച്ചു .മിക്കവരും യുവതികൾ .

” സെൽഫ് സർവീസ് ആണ് കേട്ടോ.” ബിയാങ്ക എന്നെ ഓർമപ്പെടുത്തി .

Bread, Meat, Sausage, Potato, Soup… തുടങ്ങി പലതരം ഡച്ച് വിഭവങ്ങൾ .

ഞാൻ ബ്രെഡും ഇറച്ചിയും തിരഞ്ഞെടുത്തു .

“മൈക്കിൾ, എങ്ങിനെ ഡച്ച് ഫുഡ്?” ബിയാങ്കയുടെ അന്വേഷണം .

Yes, Super…  വളരെ നന്നായിരിക്കുന്നു .” ഭക്ഷണം രുചിച്ചുകൊണ്ട് ഞാൻ അഭിപ്രായപ്പെട്ടു .

അതിനിടയിൽ ഒരു യുവതി എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു .

“ഹായ് …”

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .

’Hai, I am Edith “ പുഞ്ചിരിച്ചുകൊണ്ട് യുവതി പരിചയപ്പെടുത്തി.

ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ട് സംസാരത്തിൽ ഏർപ്പെട്ടു .

“മൈക്കിൾ, എന്താണ് കുടിക്കുവാൻ വേണ്ടത്?” എഡിത്ത് ഭക്ഷണത്തിൽ നിന്ന് ശ്രദ്ധതിരിച്ചുകൊണ്ട് എന്നെ നോക്കി .

“കോഫി മതി.”

ഭക്ഷണത്തിന് ശേഷം ഞങ്ങൾ വളരെ സൗഹൃദത്തോടെ പിരിഞ്ഞു .

മൂന്നാം ദിവസം ലഞ്ച് കഴിഞ്ഞു എഡിത്ത് കുശലാന്വേഷണങ്ങളുമായി എന്റെ അരികിലെത്തി .സംസാരത്തിനിടയിൽ അവൾ പറഞ്ഞു .

“വൈൻ സ്റ്റോർ കാണണമോ? നിലവറയിലാണ് , ഞാൻ കൊണ്ടുപോകാം . എനിക്ക് കുറച്ച് ബോട്ടിൽ എടുക്കുവാനുണ്ട് .

“തീർച്ചയായും.” ഞാൻ സന്തോഷത്തോടെ പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു .

ഞാൻ എഡിത്ത് നെ അനുഗമിച്ചു .

വളരെ ഭംഗിയുള്ള പെൺകുട്ടി . അവൾക്ക് എന്നോട് സംസാരിക്കുവാൻ പ്രത്യേക താല്പര്യമാണെന്ന് തോന്നി ‘’Slim, Blonde, Tall and Cute.’’

ഗോവണികൾ ഇറങ്ങി ഞങ്ങൾ നിലവറയിലെത്തി . സ്റ്റോർ റൂം തുറന്ന് അകത്ത് പ്രവേശിച്ചു .വർഷങ്ങൾ പഴക്കമുള്ള വൈൻ കുപ്പികൾ .അവയിൽ അമ്പതിന് മേൽ  വർഷങ്ങൾ പഴക്കമുള്ളവയും ധാരാളം.

എല്ലാം എഡിത്ത് വിവരിക്കുന്നുണ്ടായിരുന്നു .അതിനിടയിൽ ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ മുട്ടിയുരുമ്മി .

ആ തൊട്ടുരുമ്മൽ ക്രമേണ അധികരിച്ചുവന്നു.

എന്തോ ഒരു സുഖം ഞങ്ങളിൽ ഉടലെടുത്തു. രണ്ടുപേരുടെയും ഇടയിൽ ഒരുതരം  ഇലട്രിക്ക് സ്പാർക്ക് കടന്നുപോകുന്നത് ഞങ്ങൾ അറിഞ്ഞു .സാവധാനം ഞങ്ങൾ  ഒരുതരം ആനന്ദനിർവൃധിയിൽ അലിഞ്ഞില്ലാതായി .

പെട്ടെന്ന് ഒരാൾ അവിടേക്ക് കയറിവന്നു .

’Hai, Edith…  എന്താണ് താമസിച്ചത്?” അയാൾ അന്വേഷിച്ചു .

“ഞാൻ… ഞാൻ… മൈക്കിളിന് ഇതെല്ലാം കാണിച്ചുകൊടുക്കുകയായിരുന്നു.” എഡിത്ത്  വേഗത്തിൽ വൈൻ കുപ്പികൾ എടുത്തുകൊണ്ട് പറഞ്ഞു .

ഞങ്ങൾ ഗോവണി കയറി മുകളിലെത്തി. ഞാൻ എഡിത്ത് നെ ശ്രദ്ധിച്ചു. അവളുടെ മുഖം ചുവന്ന്  തുടുത്തിരുന്നു.

നാലു ദിവസം ഞാൻ Karpendonske Hoeve ൽ ജോലിചെയ്‌തു ആവശ്യത്തിന് പണം ലഭിച്ചു .

ഞാൻ Eindhoven നെ ഇഷ്ടപ്പെട്ടു . വളരെ നല്ല സ്ഥലം . ജനങ്ങളാണെങ്കിൽ വളരെ ഫ്രണ്ട്‌ലി .

എന്തോ … എവിടെയും ലഭിക്കാത്ത ഒരു പ്രത്യേകതരം അനുഭൂതി എനിക്ക് Eindhoven ൽ അനുഭവപ്പെട്ടു .

മനസ്സ് പറഞ്ഞുകൊണ്ടിരുന്നു . വിന്റർ എനിക്ക് Eindhoven ൽ ചെലവഴിക്കണം .

ഞാൻ മിസ്റ്റർ ഗീസനോട് യാത്ര പറഞ്ഞു .മൂടിക്കെട്ടിയ കാലാവസ്ഥ . നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് Eindhoven ലെ പ്രധാന വീഥികളിൽകൂടി ഞാൻ അങ്ങിനെ നടന്നു .തെരുവീഥിയിൽ നിറയെ കാൽനടക്കാർ , എല്ലാവരും ശൈത്യവസ്ത്രങ്ങൾ ധരിച്ച്  തലയും കൈകളും വെളിയിൽ കാണിക്കാതെ നടന്നുനീങ്ങുന്നു .

ഞാൻ ഒരു പബ്ബിൽ കയറി .കൗണ്ടറിൽ സ്റ്റൂളിൽ കയറി അങ്ങിനെ ഇരുന്നു . നിറയെ ആളുകൾ . അധികവും ലേഡീസ് .

’One Beer Please…  കൗണ്ടറിൽ പുഞ്ചിരി തൂകിനിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു .

ബിയർ നുകർന്നുകൊണ്ട് അങ്ങിനെ ഇരുന്നു .വളരെ ഹൃദ്യമായ അന്തരീക്ഷം .പബ്ബിന്റെ ഒരു കോണിൽനിന്ന്  സംഗീതത്തിന്റെ നേർത്ത ശബ്ദം ഉയർന്നുവരുന്നത്  ഞാൻ ശ്രദ്ധിച്ചു .

Wish I could carry your smile in my heart…

In time when my life seems too low…

I want you to come back… and carry me home…

I’m so lost without you…

ഞാൻ ചുറ്റിനും കണ്ണോടിച്ചു .എല്ലാം ടിപ്പിക്കൽ ഡച്ച് രീതിയിൽ തന്നെ .

മങ്ങിയ പ്രകാശം . ചുറ്റിനും മരത്തിൽ തീർത്ത ഫർണിച്ചറുകൾ . കൂടാതെ പലവിധത്തിലുള്ള  പുരാവസ്തുക്കൾ അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്നു .

ആ അന്തരീക്ഷം … വളരെ ഹൃദ്യമായി അനുഭവപ്പെട്ടു . ഞാൻ റോട്ടറി ഡയറക്ടറി  എടുത്ത് പേജുകൾ മറിച്ചു .

Rotary Club of Eindhoven

Secretary, Mr. Brouwer

Broere Laan-16

Eindhoven

ഹായ് … എവിടെയാണ് ഈ Broere Laan?” കൗണ്ടറിലെ പെൺകുട്ടിയോട് ഞാൻ തിരക്കി .

“കുറച്ചു ദൂരമുണ്ട്.” ഏകദേശ ദിശ വിശദീകരിച്ചുകൊണ്ട് അവൾ പറഞ്ഞു .

ഗ്ലാസ് കാലിയാക്കി പബ്ബിൽ നിന്നും പുറത്തേക്കിറങ്ങി .അത്യാവശ്യം കാറ്റടിക്കുന്നുണ്ട് .കാറ്റിൽ തണുപ്പിന്റെ കാഠിന്യം ഇരട്ടിയാക്കുന്നു .

സൈക്കിൾ എടുത്തുകൊണ്ട് കുറേദൂരം ആ ദിശയിൽ സഞ്ചരിച്ചു .ആരുടെ അടുത്തെങ്കിലും വിലാസം അന്വേഷിക്കണം .

ഞാൻ ചുറ്റിനും കണ്ണോടിച്ചു . ഇരുട്ടിന്റെ കാഠിന്യം വർധിക്കുന്നു . റോഡിലാണെങ്കിൽ ആളുകൾ കുറവ് .

എന്റെ ശ്രദ്ധ പെട്ടെന്ന് ഒരാളിൽ പതിഞ്ഞു .അയാൾ റോഡിൽ കാർ തകരാറായി  നന്നാക്കുകയാണ് .

“സാർ … ക്ഷമിക്കണം. എനിക്ക് ഈ വിലാസം കണ്ടെത്താൻ സഹായിക്കുമോ ?” അരികിലേക്ക് ചെന്നുകൊണ്ട്  ഞാൻ അന്വേഷിച്ചു .

“Broere Laan…  അതേ , ഈ സ്ഥലം എനിക്കറിയാം . കുറച്ചുകൂടി മുൻപോട്ട് പോയശേഷം  ഇടത്തോട്ട് തിരിഞ്ഞാൽ മതി .”

അയാൾ എന്നെ കൗതുകപൂർവ്വം ശ്രദ്ധിച്ചശേഷം ദിശ വിശദീകരിച്ചു .

ഞാൻ ആ വഴിക്ക് അങ്ങിനെ നീങ്ങി .

ഇരുട്ട് കനത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു .

“വേണ്ട, ഈ നേരത്ത് വീട് അന്വേഷിച്ചുപോകേണ്ട. നേരം വെളുത്തിട്ടാകാം .”

കുറച്ചുകൂടി മുൻപോട്ട് പോയി . പെട്ടെന്ന് ഒരു പുൽത്തകിടി ശ്രദ്ധിച്ചു .

“അതെ, ഇന്ന് രാത്രി ഇവിടെ ഒപ്പിക്കാം.”

പുൽത്തകിടിയുടെ ഒരു ഭാഗത്ത് സൈക്കിൾ നിർത്തിയശേഷം സ്ലീപിങ്ബാഗ് നിവർത്തി അതിനുള്ളിൽ കയറിക്കിടന്നു .

തണുപ്പ് സ്ലീപിങ്ങ് ബാഗിനകത്തേക്ക് അരിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു .ഡിസംബർ  മാസത്തെ തണുപ്പ് … എല്ലാവരും ക്രിസ്തുമസ്സിനെ വരവേൽക്കുന്നതിനായി  ഒരുങ്ങിനിൽക്കുന്നു .

ശൈത്യകാലം Eindhoven ൽ തന്നെ ചെലവഴിക്കണം . മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു .

എന്തോ … ഒരുതരം അനുഭൂതി എന്നിലേക്ക് പ്രവഹിക്കുന്നത്പോലെ അനുഭവപ്പെട്ടു .കണ്ണുകൾ സാവധാനം അടച്ച് അങ്ങിനെ കിടന്നു .

അപ്പോഴും ഒരു ഗാനത്തിന്റെ നേർത്ത അലയൊലികൾ എന്റെ കാതിൽ സാവധാനം  പതിഞ്ഞുകൊണ്ടിരുന്നു .

…Bells ring… are you listening….

In the lane… snow is drizzling…

A beautiful sight… we are happy tonight…

Walking in a winter wonders land.

Advertisement invite

FundRaise for the 2nd Trip

Email: josemichaelcalicut@gmail.com 

WhatsApp: +91 7560 899 479

GOOGLE PAY: +91 921 2025 479

Payoneer : josemichael88245@gmail.com

Leave a Comment

Your email address will not be published. Required fields are marked *